Advertisment

ഡിഎംഎ ജനക്പുരി ഏരിയയിൽ വിഷു ആഘോഷം

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
dma janakpuri area vishu

ജനക്പുരി: ഡൽഹി മലയാളി അസോസിയേഷൻ, ജനക്പുരി ഏരിയയുടെ വിഷു ദിനാഘോഷം  2024 ഏപ്രിൽ 14 ഞായറാഴ്ച  ജനക്പുരി ഏരിയ കമ്മിറ്റി ഓഫീസിൽ വെച്ച് ആഘോഷിച്ചു.

Advertisment

dma janakpuri area vishu-2

ഏരിയ ഓഫീസിൽ വിഷുക്കണി ഒരുക്കി അംഗങ്ങൾക്ക് വിഷുക്കണി ദർശനത്തിനുള്ള സൗകര്യം ഒരുക്കുകയും ഏരിയ അഡ്വൈസർ കെഎൻ കുമാരൻ എല്ലാവർക്കും വിഷു കൈനീട്ടം നൽകുകയും ചെയ്തു.

തുടർന്ന് ഏരിയയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചിരുന്ന കലാകാരന്മാരെയും ഏരിയയെ പ്രതിനിധീകരിച്ച് കേന്ദ്രക്കമ്മിറ്റി നടത്തിയ ക്രിസ്തുമസ് കരോൾ ഗാന മത്സരത്തിൽ  ഒന്നാം സ്ഥാനം നേടിയവരെയും മൊമെന്റോ നൽകി അനുമോദിച്ചു. അനുമോദന സഭ ഡി എം എ വൈസ് പ്രസിഡന്റ്‌ കെ ജി രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്തു.

dma janakpuri area vishu-3

തുടർന്ന് ഡി എം എ യുടെ 2024-25 വർഷത്തേക്കുള്ള അംഗത്വ വിതരണത്തിൻ്റെ ഉദ്ഘാടനം ഡി എം എ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ നിർഹിച്ചു. ഏരിയ സെക്രട്ടറി സുശീൽ കെ സി സ്വാഗതം ആശംസിച്ചു കൊണ്ട് ആരംഭിച്ച ചടങ്ങുകളിൽ ഏരിയ ചെയർമാൻ സി ഡി ജോസ് അധ്യക്ഷത വഹിച്ചു.

Advertisment