Advertisment

അതിശക്തയായ മമതാ ബാനർജിയോട് കട്ടയ്ക്ക് ഏറ്റുമുട്ടി വിജയം വരിച്ച് മലയാളിയായ ഗവർണർ സി.വി ആനന്ദബോസ്. വൈസ്ചാൻസലർമാരായി ആനന്ദബോസ് തിരഞ്ഞെടുത്ത ആറുപേരെയും സുപ്രീംകോടതി അംഗീകരിച്ചു. വി.സിമാരെ ഉടൻ നിയമിക്കാനുള്ള ഉത്തരവ് മമതയ്ക്ക് പ്രഹരമായി. മമതയോട് മുട്ടാൻ മോഡി ബംഗാളിലേക്ക് അയച്ച ആനന്ദബോസ് സൂപ്പർസ്റ്റാറായി വിലസുന്നു

സർവകലാശാലകളിൽ സർക്കാർ നിർദ്ദേശിച്ച പട്ടികയിൽ നിന്ന് വൈസ് ചാൻസലർമാരായി നിയമിക്കാൻ അനുയോജ്യരായ ആറുപേരെ ഗവർണർ സി.വി. ആനന്ദബോസ് തിരഞ്ഞെടുത്തത് സുപ്രീംകോടതി ശരിവച്ചതാണ് ഒടുവിൽ ആനന്ദബോസിന്റെ നേട്ടമായി മാറിയത്. കേരള കേഡർ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ആനന്ദബോസ് കോട്ടയം സ്വദേശിയാണ്. കേരളത്തിൽ വിവിധ ജില്ലകളിൽ കളക്ടറായിരുന്നു. ചീഫ് സെക്രട്ടറി റാങ്കിൽ കേന്ദ്ര സെക്രട്ടറിയായാണ് വിരമിച്ചത്. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്.

New Update
cv anandabose mamatha banarji

ഡൽഹി: കരുത്തയായ പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുമായി കൊമ്പുകോർക്കാൻ ബി.ജെ.പി ബംഗാളിലേക്ക് അയച്ച മലയാളിയായ സി.വി ആനന്ദബോസ് അവിടെ ഗവർണർ പദവിയിൽ തിളങ്ങുകയാണ്. യൂണിവേഴ്സിറ്റികളിലെ വൈസ്ചാൻസലർമാരെ നിയമിക്കുന്നതിലും ക്രമസമാധാന പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിലുമടക്കം വിവിധ വിഷയങ്ങളിൽ മമതയുമായി ഏറ്റുമുട്ടലിലാണ് ഗവർണർ.

Advertisment

സർവകലാശാലകളിൽ സർക്കാർ നിർദ്ദേശിച്ച പട്ടികയിൽ നിന്ന് വൈസ് ചാൻസലർമാരായി നിയമിക്കാൻ അനുയോജ്യരായ ആറുപേരെ ഗവർണർ സി.വി. ആനന്ദബോസ് തിരഞ്ഞെടുത്തത് സുപ്രീംകോടതി ശരിവച്ചതാണ് ഒടുവിൽ ആനന്ദബോസിന്റെ നേട്ടമായി മാറിയത്. കേരള കേഡർ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനായ ആനന്ദബോസ് കോട്ടയം സ്വദേശിയാണ്. കേരളത്തിൽ വിവിധ ജില്ലകളിൽ കളക്ടറായിരുന്നു. ചീഫ് സെക്രട്ടറി റാങ്കിൽ കേന്ദ്ര സെക്രട്ടറിയായാണ് വിരമിച്ചത്. 2019ലാണ് ബി.ജെ.പിയിൽ ചേർന്നത്.


ആനന്ദബോസ് തിരഞ്ഞെടുത്ത ആറുപേരെയും ഉടൻ വി.സിമാരായി നിയമിക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടതോടെ ബംഗാൾ സർക്കാരിന് അത് പ്രഹരമായി മാറി. ചാൻസലർ എന്ന നിലയ്ക്ക് വി.സി നിയമന അധികാരം ഗവർണർക്കാണെന്ന കൽക്കട്ട ഹൈക്കോടതി വിധി അംഗീകരിച്ചുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്. 


കേരളത്തിലേതിന് സമാനമായി പശ്‌ചിമ ബംഗാളിലും സർവകലാശാലാ ഭരണത്തിൽ ഗവർണർ-സർക്കാർ പോരാട്ടം നടക്കുന്നതിനിടെയാണ് സുപ്രീംകോടതി വിധി. സർവകലാശാലാ ഭരണത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഗവർണറും മുഖ്യമന്ത്രിയും ശ്രമിക്കണമെന്ന് സുപ്രീംകോടതി ആഴ്ചകൾക്ക് മുമ്പ് നിർദ്ദേശിച്ചിരുന്നു. അതുപ്രകാരം മുഖ്യമന്ത്രി മമത ബാനർജിയും ഗവർണർ സി.വി ആനന്ദ ബോസും രണ്ടുതവണ കൂടിക്കാഴ്ച നടത്തി.

തുടർന്ന് വി.സിമാരായി നിയമിക്കുന്നതിന് പരിഗണിക്കേണ്ട 31 പേരുകളുടെ പട്ടിക സർക്കാർ സമർപ്പിച്ചു. ആ പട്ടികയിൽ നിന്നാണ് ആറു പേരെ ഗവർണർ തിരഞ്ഞെടുത്തത്. വി.സിമാരായി നിയമിക്കേണ്ടവരുടെ കൂടുതൽ പേരുകൾ ഗവർണറുടെ ഓഫീസിന് കൈമാറാനും സംസ്ഥാന സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. വി.സി നിയമവുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കാൻ സെർച്ച് കമ്മിറ്റി രൂപീകരിക്കാനും നിർദ്ദേശമുണ്ട്.


വൈസ്ചാൻസലർ നിയമനത്തിൽ ചാൻസലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവിട്ടത് കേരളത്തിലും പ്രതിഫലിക്കും. നിലവിൽ കേരളത്തിൽ 9 യൂണിവേഴ്സിറ്റികൾക്ക് വി.സിമാരില്ല. ചാൻസലർ എന്നത് വെറും സ്ഥാനപ്പേരല്ലെന്നും സർവകലാശാലകളിൽ സുപ്രധാനമായ ചുമതലയുണ്ടെന്നും കണ്ണൂർ വി.സിയെ പുറത്താക്കിയ ഉത്തരവിൽ സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്.


വി.സി നിയമനത്തിന് ഗവർണർ സെർച്ച്കമ്മിറ്റികൾ രൂപീകരിക്കാൻ ഗവർണർ പലവട്ടം ശ്രമിച്ചെങ്കിലും സെനറ്റ് പ്രതിനിധികളെ നൽകാതെ സർക്കാർ തടയിടുകയായിരുന്നു. കേരള, എം.ജി, കുസാറ്റ്, മലയാളം, കാർഷികം, ഫിഷറീസ്, നിയമം, സാങ്കേതികം, കണ്ണൂർ യൂണിവേഴ്സിറ്റികളിലാണ് വി.സിമാരില്ലാത്തത്.  

ചാൻസലർ, യു.ജി.സി, സെനറ്റ് അല്ലെങ്കിൽ സിൻഡിക്കേറ്റ് പ്രതിനിധികളാണ് സെർച്ച്കമ്മിറ്റിയിലുണ്ടാവേണ്ടത്. എല്ലായിടത്തും സെർച്ച്കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നൽകാത്തതാണ് പ്രശ്നം. അതിനിടയിൽ ടെക്നോളജി യൂണിവേഴ്സിറ്റിയിൽ വി.സിയെ നിയമിക്കാൻ ഗവർണറെ മറികടന്ന് സർക്കാർ സെർച്ച് കമ്മിറ്റി രൂപീകരിച്ചത് ഏറെ വിവാദമായിരുന്നു.

Advertisment