Advertisment

രാധാമാധവം ബാലഗോകുലം വാർഷിക പൊതുയോഗവും വിഷു ഗ്രാമോത്സവവും നടത്തി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
vishu akhosham

 

Advertisment

രാധാമാധവം ബാലഗോകുലത്തിന്റെ വിഷു ഗ്രാമോത്സവം ഞായറാഴ്ച പിങ്ക് അപാർട്മെന്റ് ലെ ഷാലി - സുശീൽ ദമ്പതിമാരുടെ വീട്ടിൽ വെച്ച് ആഘോഷിച്ചു. 

വിഷു ഗ്രാമോത്സവം: ബാലഗോകുലം രക്ഷാധികാരി സുശീൽ കെ സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ പി കെ സുരേഷ്  വിഷു ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു.

vishu akhosham-5

ചടങ്ങിൽ സംസ്ഥാന സമിതി അംഗം മോഹനൻ കുമാർ, ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല ഭാരവാഹികളായ വി എസ് സജീവ് കുമാർ (അധ്യക്ഷൻ ), രാമചന്ദ്രൻ നായർ (ഉപാധ്യക്ഷൻ), ഗിരീഷ് (പൊതു കാര്യദർശി), ഹരീഷ് (സംഘടന കാര്യദർശി), സേതു ലക്ഷ്മി (കാര്യദർശി)  തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

vishu akhosham-2

തുടർന്ന് ബാലഗോകുലത്തിലെ മുതിർന്ന അംഗം മോഹൻ കുമാർ ഗോകുലാംഗങ്ങക്ക് വിഷു കൈനീട്ടം നൽകുകയും വിഷുവിന്റെ ഐതിഹ്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു. കുട്ടികൾക്ക് പിറന്നാൾ സമ്മാനങ്ങളും മറ്റു സമ്മാനങ്ങളും  നൽകി.

വാർഷിക പൊതുയോഗം: ഞായറാഴ്ച നടന്ന രാധാമാധവം ബാലഗോകുലത്തിന്റെ 2023-24 ലെ വാർഷിക പൊതുയോഗത്തിൽ രക്ഷാധികാരി സുശീൽ കെ സി വാർഷിക റിപ്പോർട്ടും ട്രഷറർ ഷീന രാജേഷ് വാർഷിക കണക്കും അവതരിപ്പിച്ചു. അതിനുശേഷം അടുത്ത വർഷത്തേക്കുള്ള (2024-25) പ്രവർത്തക സമിതിയെ തിരഞ്ഞെടുത്തു.

vishu akhosham-4

ഗോകുല സമിതിയിലേക്ക് രജിത രാമചന്ദ്രൻ (രക്ഷാധികാരി), ശ്രീജേഷ് നായർ, പ്രിയ രാജേന്ദ്രൻ (സഹ രക്ഷാധികാരി), സ്മിത അനീഷ് (ബാലമിത്രം), സിന്ധു സതീഷ് (സഹ ബാലമിത്രം), വിജയകല (ഭഗിനി പ്രമുഖ്), രമ മാരാർ, ജയമോൾ (സഹ ഭഗിനി പ്രമുഖ്) എന്നിവരെ തെരഞ്ഞെടുത്തു.

ഗോകുല രക്ഷാകർതൃ സമിതിയിയിലേക്ക് ധന്യ വിപിൻ (അധ്യക്ഷൻ), ജി അനീഷ് കുമാർ (ഉപാധ്യക്ഷൻ), മിഥുൻ മോഹൻ (കാര്യദർശി), ലഞ്ചു വിനോദ്, ഷാലി കെ ടി (സഹ കാര്യദർശി), വിപിൻ ദാസ് (ട്രഷറർ) വിനിത രോഹിത് (ജോ. ട്രഷറർ) എന്നിവരെയും സമിതി അംഗങ്ങൾ ആയി ഷീന രാജേഷ്, സുകന്യ മിഥുൻ, രാജേന്ദ്രൻ, വിനോദ് നായർ, ധന്യ ദിലീപ് എന്നിവരെയും തെരഞ്ഞെടുത്തു.

vishu akhosham-3

ബാലഗോകുലം കൾചറൽ പ്രോഗ്രാം കൺവീനർ ആയി ഗോകുൽ സി ആർ, ഗോകുല സമിതിയിലേക്ക് അനുഷ്ക നായർ (പ്രസിഡന്റ്‌), ഹരി നന്ദൻ  (വൈസ് പ്രസിഡന്റ്), അശ്വിൻ (സെക്രട്ടറി), ധ്രുവ് വിനോദ് നായർ, ദക്ഷ് വിനോദ് നായർ (ജോയിന്റ് സെക്രട്ടറി), ശിവ നന്ദ് (ട്രഷറർ), എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ആയി അശ്വജിത്ത്, ആർജ്ജ ജാൻവി, ശിവദേവ് തുടങ്ങിയവരെയും വിവേകയുവ ജാഗ്രത കമ്മിറ്റി അംഗങ്ങൾ ആയി നിർമൽ, അഭിജിത്ത്, അഭയ് കൃഷ്ണ, റിതു വിപിൻ എന്നിവരെയും മീഡിയ സംയോജകൻ ആയി സുശീൽ കെ സി യെയും ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ പി കെ സുരേഷ് ജി യുടെ സാന്നിധ്യത്തിൽ നടന്ന പൊതുയോഗം തിരഞ്ഞെടുത്തു.

തുടർന്ന് ഗോകുലാംഗങ്ങൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന  വിഭവ സമൃദ്ധമായ വിഭവങ്ങളോടെ

വിഷു സദ്യയും കഴിച്ച് മംഗള ശ്ലോകത്തോടെ യോഗം പിരിഞ്ഞു.

Advertisment