Advertisment

ഡൽഹി ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും ഏപ്രിൽ 28ന്

author-image
പി.എന്‍ ഷാജി
New Update
sreenarayana kendra delhi

ന്യൂ ഡൽഹി: ശ്രീനാരായണ കേന്ദ്ര ഡൽഹിയുടെ ആഭിമുഖ്യത്തിൽ പ്രതിമാസ പൂജയും ഭജനയും ഏപ്രിൽ 28 ഞായറാഴ്ച്ച  വൈകുന്നേരം 5 മണിക്ക് കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ സമുച്ചയത്തിന്റെ താഴത്തെ നിലയിലുള്ള ഡോ. ബാബുറാം മെമ്മോറിയൽ ഹാളിൽ അരങ്ങേറും.

മാനേജിംഗ് കമ്മിറ്റി അംഗം കെഎൻ കുമാരനും കുടുംബവും സ്പോൺസർ ചെയ്യുന്ന പൂജാദികൾക്കും വനിതാ വിഭാഗം നയിക്കുന്ന ഭജനക്കും ശേഷം പ്രസാദ വിതരണവും ഉണ്ടാവും.

കൂടുതൽ വിവരങ്ങൾക്ക് വനിതാ വിഭാഗം കൺവീനർ കുശല ബാലൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി എന്നിവരുമായി 989918678, 9819699696 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment