Advertisment

ഡിഎംഎ മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയക്ക് പുതിയ സാരഥികൾ

author-image
പി.എന്‍ ഷാജി
New Update
dma mayoor vihar phase 3-2

ന്യൂ ഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, മയൂർ വിഹാർ ഫേസ് 3 - ഗാസിപ്പൂർ ഏരിയക്ക് പുതിയ സാരഥികൾ. മയൂർ വിഹാർ ഫേസ്-3, പോക്കറ്റ് 6-ലെ ജനതാ മാർക്കറ്റിൽ ഏരിയ ചെയർമാൻ ടിഎൽ മാത്തുക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2024-2027 വർഷക്കാലത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. യോഗത്തിൽ കേന്ദ്രക്കമ്മിറ്റി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. 

Advertisment

അഡീഷണൽ ട്രഷറർ പിഎൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡി ജയകുമാർ, നളിനി മോഹൻ, എസ് അജികുമാർ, ആർജി കുറുപ്പ്, മയൂർ വിഹാർ ഫേസ്-1 ഏരിയ നിർവാഹക സമിതി അംഗം ഇകെ ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരെഞ്ഞെടുപ്പ് നടന്നത്. രാജീവൻ ഒതയത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു. 

dma mayoor vihar phase 3

പുതിയ ഭാരവാഹികൾ: ചെയർമാൻ ടിഎൽ മാത്തുക്കുട്ടി, സെക്രട്ടറി രാജ്‌കുമാർ പണ്ടാരത്തിൽ, ജോയിന്റ് സെക്രട്ടറിമാർ എംഎസ് ദീപക്, കെ സോമൻ, ട്രഷറർ ജോബിൻസൺ ജോസഫ്, ജോയിന്റ് ട്രഷറർ കെഐ അമീറുദീൻ, ഇന്റെർണൽ ഓഡിറ്റർ ജോഷി ജോസഫ്, വനിതാ വിഭാഗം കൺവീനർ ബിന്ദു ലാൽജി, ജോയിന്റ് കൺവീനർമാർ പ്രീതാ നമ്പ്യാർ, റെനി റെജി എന്നിവരാണ്.

കൂടാതെ നിർവാഹക സമിതി അംഗംങ്ങളായി കെവി ബേബി, സിഎസ് മഹേഷ്, ടിജി മോഹൻകുമാർ, നന്ദകുമാർ, പദ്‌മകുമാരി, രാജിതാ പ്രകാശ്, ആർ ബൈജു, ഷാജി ദാസൻ എന്നിവരെയും തെരെഞ്ഞെടുത്തു.

Advertisment