Advertisment

ഡല്‍ഹി ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി

author-image
പി.എന്‍ ഷാജി
New Update
sreenarana kendra delhi

ന്യൂ ഡൽഹി:  ശ്രീനാരായണ കേന്ദ്രയിൽ  പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയ-സാംസ്‌കാരിക സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഡോ ബാബുറാം മെമ്മോറിയൽ ഹാളിലെ ഗുരുദേവ സന്നിധിയിലാണ് കെഎൻ കുമാരനും കുടുംബവും സ്‌പോൺസർ ചെയ്‌ത ചടങ്ങുകൾ അരങ്ങേറിയത്.

ദൈവ ദശകാലാപനത്തോടെയാണ് ഭജന ആരംഭിച്ചത്. കേന്ദ്രയുടെ വനിതാ വിഭാഗത്തിലെ അംഗങ്ങളായ കുശല ബാലൻ, ആശാ രവി, സജിനി രവി, അംബിക വിനുദാസ്, വാസന്തി ശശിധരൻ, ഗീത അനിൽ തുടങ്ങിയവരും വൈസ് പ്രസിഡൻ്റ് ഡോ കെ സുന്ദരേശൻ, ജനറൽ സെക്രട്ടറി എൻ ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മാനേജിങ്ങ് കമ്മറ്റി അംഗങ്ങളായ വികെ ബാലൻ, സികെ ചന്ദ്രൻ, സുരേഷ് വിഎസ്, ജയപ്രകാശ്, മുൻ കമ്മറ്റി അംഗങ്ങളായ രാജേന്ദ്രൻ, തുളസീധരൻ, പ്രകാശ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. ലഘുഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.

Advertisment