Advertisment

ആനന്ദബോസിനെതിരായ നടപടികൾ കടുപ്പിക്കാൻ പോലീസിനോട് നിർദ്ദേശിച്ച് മുഖ്യമന്ത്രി മമതാബാനർജി. ഗവർണർക്ക് ക്രിമിനൽ നടപടികളിൽ നിന്നുള്ള പരിരക്ഷ പീഡനക്കേസിൽ കിട്ടില്ലെന്ന് വിലയിരുത്തൽ. രാജ്ഭവനിൽ അന്വേഷണത്തിനും തെളിവു ശേഖരണത്തിനും വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയെ നിയോഗിച്ച് മമത. എല്ലാം മമതയുടെ തമാശയെന്നും വിലകുറഞ്ഞ രാഷ്ട്രീയമെന്നും വലിച്ച് താഴെയിടാൻ ശ്രമമെന്നും ആനന്ദബോസ്. ആനന്ദബോസിലൂടെ മമത ഉന്നമിടുന്നത് കേന്ദ്രത്തെ

എന്നാൽ തനിക്ക് ഭരണഘടനാ പരമായ പരിരക്ഷയുള്ളതിനാൽ പൊലീസിന് അന്വേഷണവും തെളിവു ശേഖരിക്കലും നടത്താനാകില്ലെന്നും കോടതിയിൽ ക്രിമിനൽ നടപടിയെടുക്കാനുമാകില്ലെന്നുമാണ് ആനന്ദബോസ് പറയുന്നത്. ബംഗാൾ പോലീസിന്റെയും സർക്കാരിന്റെയും നടപടി ഭരണഘടനയെ അവഹേളിക്കലാണെന്നും, തന്റെ പരിരക്ഷ അവഗണിച്ചുള്ള പൊലീസ് അന്വേഷണം അനാവശ്യമാണെന്നും ഗവർണർ പറയുന്നുണ്ട്. ഇത് വകവയ്ക്കാതെ മുന്നോട്ടു പോവാനാണ് പോലീസിന് മുഖ്യമന്ത്രി മമതാ ബാനർജി നൽകിയിട്ടുള്ള നിർദ്ദേശം.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
cv anandabose mamatha banarji

ഡൽഹി: ബംഗാൾ ഗവർണർ മലയാളിയായ സി.വി ആനന്ദബോസിനെതിരായ ലൈംഗികാരോപണ കേസിലെ പോലീസ് അന്വേഷണം കടുപ്പിക്കാൻ ഒരുങ്ങുകയാണ് ബംഗാൾ സർക്കാർ. ഗവർണർക്ക് ക്രിമിനൽ നടപടികളിൽ നിന്നുള്ള പരിരക്ഷ ചൂണ്ടിക്കാട്ടി തനിക്ക് കേസിലെ നടപടിക്രമങ്ങൾ ബാധകമല്ലെന്നാണ് ആനന്ദബോസ് വാദിക്കുന്നത്.

Advertisment

ഇക്കാര്യം ചൂണ്ടിക്കാട്ടി അന്വേഷണത്തോട് സഹകരിക്കേണ്ടെന്ന് രാജ്ഭവൻ ജീവനക്കാർക്ക്ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്. എന്നാൽ ഭരണഘടനയുടെ 361(2), (3) വകുപ്പുകൾ പ്രകാരം ഗവർണർക്കുള്ള പരിരക്ഷ ഔദ്യോഗിക ചുമതലകൾ വഹിക്കുന്ന കാര്യങ്ങളിൽ മാത്രമാണെന്നും (ഒഫിഷ്യൽ കപ്പാസിറ്റിയിൽ ചെയ്യുന്ന കാര്യങ്ങൾക്ക്) ഇത്തരം സ്വകാര്യ കാര്യങ്ങൾക്ക് പരിരക്ഷ കിട്ടില്ലെന്നുമാണ് ബംഗാൾ സർക്കാർ പറയുന്നത്. വനിതാ ഐ.പി.എസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രൂപീകരിച്ച് നടപടികൾ കടുപ്പിക്കുകയാണ് സംസ്ഥാന സർക്കാർ.


ഇപ്പോൾ കേരളത്തിലുള്ള ആനന്ദബോസ് ബംഗാളിൽ മടങ്ങിയെത്തിയാലുടൻ അദ്ദേഹത്തിൽ നിന്ന് മൊഴിയെടുക്കാനും ആവശ്യമെങ്കിൽ ചോദ്യം ചെയ്യാനുമൊക്കെ ബംഗാൾ പോലീസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഇതിന്റെ മുന്നോടിയായി പരാതിക്കാരിയുടെ മൊഴി കോടതിയിൽ രേഖപ്പെടുത്തുന്നടക്കം നടപടികളിലേക്ക് പോലീസ് നീങ്ങുന്നതായാണ് സൂചന.


എന്നാൽ തനിക്ക് ഭരണഘടനാ പരമായ പരിരക്ഷയുള്ളതിനാൽ പൊലീസിന് അന്വേഷണവും തെളിവു ശേഖരിക്കലും നടത്താനാകില്ലെന്നും കോടതിയിൽ ക്രിമിനൽ നടപടിയെടുക്കാനുമാകില്ലെന്നുമാണ് ആനന്ദബോസ് പറയുന്നത്. ബംഗാൾ പോലീസിന്റെയും സർക്കാരിന്റെയും നടപടി ഭരണഘടനയെ അവഹേളിക്കലാണെന്നും, തന്റെ പരിരക്ഷ അവഗണിച്ചുള്ള പൊലീസ് അന്വേഷണം അനാവശ്യമാണെന്നും ഗവർണർ പറയുന്നുണ്ട്. ഇത് വകവയ്ക്കാതെ മുന്നോട്ടു പോവാനാണ് പോലീസിന് മുഖ്യമന്ത്രി മമതാ ബാനർജി നൽകിയിട്ടുള്ള നിർദ്ദേശം.

കേസിനോട് ഗവർണറുടെയും രാജ്ഭവന്റെയും നിസഹകരണം രാഷ്‌ട്രപതിയെ അറിയിക്കാനൊരുങ്ങുകയാണ് മമതാ ബാനർജി സർക്കാർ. പരാതി സംബന്ധിച്ച് പൊലീസ് രാജ്ഭവൻ ജീവനക്കാരെ ചോദ്യം ചെയ്യാനും  സി.സിടിവി ദൃശ്യങ്ങൾ ശേഖരിക്കാനും ഒരുങ്ങിയപ്പോഴാണ് നിസഹകരിക്കാൻ ഗവർണർ നിർദ്ദേശിച്ചത്.  


രാജ്ഭവനിലെ താത്‌ക്കാലിക, സ്ഥിര ജീവനക്കാർ പോലീസ് അറിയിപ്പുകൾ അവഗണിക്കണമെന്നും അവയോട് ഓൺലൈനായോ, നേരിട്ടോ, ഫോണിലൂടെയോ പ്രതികരിക്കരുതെന്നും ഗവർണറുടെ നിർദ്ദേശത്തിൽ പറയുന്നു. ഡെപ്യൂട്ടി കമ്മീഷണർ (സെൻട്രൽ) ഇന്ദിരാ മുഖർജിയുടെ നേതൃത്വത്തിലുള്ള എട്ട് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരടങ്ങിയ പ്രത്യേക അന്വേഷണ സംഘം(എസ്.ഐ.ടി) മൂന്ന് രാജ്‌ഭവൻ ജീവനക്കാർക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. രാജ്ഭവനിലെ സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ടു. രാജ്‌ഭവൻ പ്രതികരിക്കാത്തതിനാൽ ഇന്ന് വീണ്ടും നോട്ടീസ് നൽകും.


കേസ് കടുപ്പിക്കുന്നതിലൂടെ മമത സർക്കാർ ഏറ്റുമുട്ടുന്നത് കേന്ദ്രസർക്കാരുമായാണ്. ഏറെക്കാലമായി ഗവർണർമാരെ ആയുധമാക്കിയാണ് ബംഗാൾ സർക്കാരിനെ കേന്ദ്രം ആക്രമിക്കുന്നത്. മമതയുമായി ഏറെക്കാലം ഉടക്കി നിന്ന ജഗ്‍ദീപ് ധൻകറെ അടുത്തിടെ ഉപരാഷ്ട്രപതിയാക്കിയപ്പോഴാണ് ആനന്ദബോസിന് നറുക്ക് വീണത്.

തന്നെ വലിച്ച് താഴെയിടാനാണ് ശ്രമമെന്നും താൻ അങ്ങനെയൊന്നും വീഴില്ലെന്നുമാണ് ആനന്ദബോസ് ഇന്നലെ കൊല്ലത്ത് പ്രതികരിച്ചത്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കളിക്കുന്നത് വിലകുറഞ്ഞ രാഷ്ട്രീയമാണ്. തനിക്ക് ആർജ്ജവത്തോടെ പ്രവർത്തിക്കാൻ കഴിയും. പശ്ചിമബംഗാളിൽ ഗുണ്ടകൾ മാത്രം ഭരിച്ച ഗ്രാമം സന്ദർശിക്കാൻ പോയ സമയം മുഖ്യമന്ത്രി ഉൾപ്പെടെ ജീവന് ഭീഷണിയുള്ളതായി പറഞ്ഞിരുന്നെങ്കിലും താൻ അവിടെയെത്തി ഗ്രാമത്തെ മോചിപ്പിച്ച് ജനജീവിതം സാധാരണ നിലയിലാക്കി.

അപകീർത്തിക്കേസ് ഫയൽ ചെയ്യുമോയെന്ന് ചിലർ ചോദിക്കുന്നു. ഇത് ബംഗാൾ മുഖ്യമന്ത്രിയുടെ ഒരു തമാശമാത്രമാണ്. വിവാദത്തിൽ അന്വേഷണസംഘത്തെ നിയോഗിക്കാൻ സംസ്ഥാനത്തിന് അധികാരമില്ല. ഭരണഘടന ലംഘിച്ചാൽ നടപടിയുണ്ടാകും - ആനന്ദബോസ് പറഞ്ഞു.

Advertisment