Advertisment

ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മഹാ മൃത്യുഞ്ജയ ഹോമം

author-image
പി.എന്‍ ഷാജി
New Update
gurugram sector 21 ayyappa temple

ന്യൂ ഡൽഹി: ഗുഡ്‌ഗാവ് സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മേടമാസത്തിലെ തിരുവാതിര നാളായ 2024 മെയ്‌ 12 ഞായറാഴ്ച രാവിലെ 7 മണിക്ക് മഹാ മൃത്യുഞ്ജയ ഹോമം നടക്കും.

ശ്രീപരമശിവന്റെ പ്രീതിക്കായി നടത്തുന്ന പ്രസ്തുത പൂജയിൽ എല്ലാ ഭക്തജനങ്ങൾക്കും പങ്കുചേരാവുന്നതാണ്. നിർമ്മാല്യ ദർശനത്തിനു ശേഷം ക്ഷേത്ര മേൽശാന്തിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.

മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാൻ 9311874983 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Advertisment