Advertisment

കുട്ടികളെ നല്ലതും മോശമായതുമായ സ്പര്‍ശനം മാത്രമല്ല വെര്‍ച്വല്‍ ടച്ചിനെക്കുറിച്ചും പഠിപ്പിക്കണം; ഡല്‍ഹി ഹൈക്കോടതി

ഇന്നത്തെ കാലത്ത് വെര്‍ച്വല്‍ ടച്ച് എന്താണെന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. അതിനായി വിദ്യാഭ്യാസം വിപുലീകരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Delhi

New Update
court mUntitled.jpg

ഡല്‍ഹി: കുട്ടികളെ നല്ലതും മോശമായതുമായ സ്പര്‍ശനം മാത്രമല്ല വെര്‍ച്വല്‍ ടച്ചിനെക്കുറിച്ചും പഠിപ്പിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. ഇത്തരം വിഷയങ്ങള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

Advertisment

പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് സൈബര്‍ ഇടങ്ങളില്‍ പതിയിരിക്കുന്ന അപകട സാധ്യതകള്‍ തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണമെന്നും എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള നിര്‍ദേശം നല്‍കണമെന്നും ജസ്റ്റിസ് സ്വരണ കാന്ത ശര്‍മ്മ വ്യക്തമാക്കി.

പരമ്പരാഗതമായി പലപ്പോഴും പ്രായപൂര്‍ത്തിയാകാത്തവരെ നല്ല സ്പര്‍ശനവും മോശം സ്പര്‍ശനവും പറഞ്ഞ് കൊടുക്കുന്നതിലും പഠിപ്പിക്കുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇന്നത്തെ കാലത്ത് വെര്‍ച്വല്‍ ടച്ച് എന്താണെന്ന് കൂടി മനസിലാക്കേണ്ടതുണ്ട്. അതിനായി വിദ്യാഭ്യാസം വിപുലീകരിക്കേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.

സ്‌കൂളുകള്‍, കോളജുകള്‍, ഡല്‍ഹി സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി, ഡല്‍ഹി ജുഡീഷ്യല്‍ അക്കാദമി എന്നിവിടങ്ങളില്‍ ഈ വിഷയത്തില്‍ ശില്‍പ്പശാലകളും പരിപാടികളും കോണ്‍ഫറന്‍സുകളും നടത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കോടതി പറഞ്ഞു.

 

Advertisment