Advertisment

ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് പ്രകോപനമോ മറ്റ് തെറ്റുകളോ ഒന്നും ഇല്ലാതെ നിരന്തരം ഭര്‍തൃഗൃഹം വിട്ടുപോകുന്നത് മാനസികമായ ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി

1992ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2017ലാണ് കുടുംബക്കോടതിയില്‍ വിവാഹമോചനത്തിന് സമീപിക്കുന്നത്. 2002ല്‍ കുടുംബക്കോടതി അദ്ദേഹത്തിന്റെ വിവാഹമോചന ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
court mUntitled.jpg

ഡല്‍ഹി: ഭര്‍ത്താവിന്റെ ഭാഗത്ത് നിന്ന് പ്രകോപനമോ മറ്റ് തെറ്റുകളോ ഒന്നും ഇല്ലാതെ നിരന്തരം ഭര്‍തൃഗൃഹം വിട്ടുപോകുന്നത് മാനസികമായ ക്രൂരതയാണെന്ന് ഡല്‍ഹി ഹൈക്കോടതി.

Advertisment

ഹിന്ദു വിവാഹ നിയമപ്രകാരമുള്ള വിവാഹ മോചന കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി പരാമര്‍ശം. ജസ്റ്റിസ് സുരേഷ് കുമാര്‍, ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

1992ലാണ് ദമ്പതികള്‍ വിവാഹിതരായത്. 2017ലാണ് കുടുംബക്കോടതിയില്‍ വിവാഹമോചനത്തിന് സമീപിക്കുന്നത്. 2002ല്‍ കുടുംബക്കോടതി അദ്ദേഹത്തിന്റെ വിവാഹമോചന ഹര്‍ജി തള്ളി. തുടര്‍ന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ആറ് തവണ തന്നെ ഉപേക്ഷിച്ച് വീട്ടില്‍ നിന്ന് പോയെന്നും 2011ല്‍ താന്‍ മരിച്ചുവെന്ന് പറയുകയും അതിന് ശേഷം അയാള്‍ സഹോദരനെപ്പോലെയാണ് കാണുന്നതെന്നും തന്നെക്കൊണ്ട് രാഖി കെട്ടിച്ചുവെന്നും ഭര്‍ത്താവ് കോടതിയില്‍ പറഞ്ഞു.

വീട് വിട്ട് പോകുന്നതിനെ ഭാര്യയും കോടതിയില്‍ എതിര്‍ത്തില്ല. ഭര്‍ത്താവ് തന്നോട് മോശമായി പെരുമാറിയിട്ടില്ലെന്നും ശാന്തനായിരുന്നുവെന്നും കുടുംബാംഗങ്ങളാണ് തന്നെ ഉപദ്രവിച്ചതെന്നും ഭാര്യ പറഞ്ഞു.

Advertisment