Advertisment

രാഷ്ട്രീയ തർക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കേണ്ട, രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കിൽ റോഡിൽ പോയി നടത്തണം; കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി തളളി

ഹർജിക്കാരന് ഭീമമായ തുക പിഴ ചുമത്തുകയാണ് വേണ്ടത്. തീരുമാനമെടുക്കേണ്ടത് കോടതിയല്ല, ഗവർണർ ആണ്. ഇവിടെ രാഷ്ട്രീയ പ്രസംഗം വേണ്ട. റോഡിൻ്റെ മൂലയിൽ പോയി നടത്തിയാൽ മതി. ഇനിയും വാദിച്ചാൽ പിഴത്തുക ഇനിയും കൂടുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
Arvind Kejriwal Arrest latest Update

ഡൽഹി: അരവിന്ദ് കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കണമെന്ന ഹർജി ദില്ലി ഹൈക്കോടതി തളളി. ഹർജിക്കാരന് അൻപതിനായിരം രൂപ പിഴയും വിധിച്ചു.

Advertisment

രാഷ്ട്രീയ തർക്കത്തിലേക്ക് കോടതിയെ വലിച്ചിഴയ്ക്കേണ്ടെന്നും രാഷ്ട്രീയ പ്രസംഗം നടത്തണമെങ്കിൽ റോഡിൽ പോയി നടത്തണമെന്നും കോടതി രൂക്ഷമായി വിമർശിച്ചു.

സുപ്രീംകോടതിയോ ഹൈക്കോടതിയോ മുഖ്യമന്ത്രിമാരെ നീക്കാറില്ല. ഗവർണർ ഇടപെടേണ്ട വിഷയമാണ്, കോടതി ഇടപെടേണ്ടതല്ലെന്നും കോടതി വ്യക്തമാക്കി. മുൻ ആംആദ്മിപാർട്ടി എംഎൽഎ സന്ദീപ് കുമാർ ആണ് ഹർജിക്കാരൻ. മൂന്നാം തവണയാണ് ഇതേ ആവശ്യം ഉന്നയിച്ചുള്ള കേസ് പരിഗണിക്കുന്നത്.