Advertisment

'ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണ്'; മിസൈൽ ആക്രമണത്തിൽ പ്രതികരിച്ച് വിദേശകാര്യം മന്ത്രാലയം

New Update
india

ഡല്‍ഹി: പാകിസ്താനെതിരെ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ പ്രതികരിച്ച് വിദേശകാര്യ മന്ത്രാലയ വക്താവ്. ഇത് ഇറാനും പാകിസ്ഥാനും തമ്മിലുള്ള വിഷയമാണെന്ന് പറഞ്ഞ മന്ത്രാലയം ഇന്ത്യ ഭീകരതയോട് ഒട്ടും സഹിഷ്ണുത കാണിക്കില്ലെന്നും രാജ്യങ്ങൾ അവരുടെ സ്വയം പ്രതിരോധത്തിനായി സ്നീകരിക്കുന്ന നടപടികൾ മനസ്സിലാക്കുന്നുവെന്നും കൂട്ടിച്ചേർത്തു.

Advertisment

പാകിസ്ഥാനിലെ ബലൂചിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പായ ജെയ്‌ഷ് ഉൾ-അദ്‌ൽ തങ്ങളുടെ പ്രദേശത്ത് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ടുകൊണ്ടാണ് ഇറാൻ ചൊവ്വാഴ്ച പാകിസ്ഥാന് നേരെ മിസൈൽ ആക്രമണം നടത്തിയത്. 

ആക്രമണത്തിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡിലെ ഒരു അംഗം വെടിയേറ്റ് കൊല്ലപ്പെട്ട് മണിക്കൂറുകൾക്ക് ശേഷമാണ് എംഇഎ ഉദ്യോഗസ്ഥന്റെ പ്രസ്താവന. ഡ്രോണുകളും മിസൈലുകളും ഉപയോ​ഗിച്ച് പാകിസ്താനിലെ സുന്നി ബലൂചി ഭീകര സംഘടനയായ ജെയ്ഷ് അൽ അദലിന്റെ രണ്ട് താവളങ്ങൾ തകർത്തതായി ഇന്നലെ ഇറാൻ പറഞ്ഞിരുന്നു.

തങ്ങളുടെ പ്രദേശത്ത് ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് മിസൈൽ ആക്രമണം നടത്തിയതെന്ന് ഇറാൻ അവകാശപ്പെട്ടു. എന്നാൽ വിശദീകരണം നിരസിച്ച പാകിസ്ഥാൻ തിരിച്ചടി നൽകുമെന്ന് മുന്നറിയിപ്പ് നൽകുകയും വ്യോമാക്രമണത്തെ ശക്തമായി അപലപിക്കുകയും ചെയ്തു.

ആക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെടുകയും മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പാകിസ്ഥാൻ സ്ഥിരീകരിച്ചു. രാജ്യത്തിന്റെ പരമാധികാരത്തിന്റെ പ്രകോപനരഹിതമായ ലംഘനം എന്നാണ് ആക്രമണത്തെ പാകിസ്താൻ വിദേശകാര്യ മന്ത്രാലയും വിശേഷിപ്പിച്ചത്.

പാകിസ്ഥാൻ അതിർത്തിയിൽ ഇറാൻ സുരക്ഷാ സേനയ്‌ക്കെതിരെ ജെയ്‌ഷുൽ ആദ്‌ൽ നേരത്തെ ആക്രമണം നടത്തിയിരുന്നതായി വാർത്താ ഏജൻസിയായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

Advertisment