Advertisment

ലോക്സഭാ തെരഞ്ഞെടുപ്പ്; ഡൽഹിയിൽ 4 സീറ്റുകൾ വേണം, ആവശ്യത്തിൽ ഉറച്ച് എഎപി

New Update
Sabha

ഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന ആവശ്യത്തിലുറച്ച് ആം ആദ്മി പാർട്ടി. ഗുജറാത്തിലും ഹരിയാനയിലും സീറ്റ് വേണമെന്ന് എഎപി ആവശ്യപ്പെട്ടു. അതേസമയം പഞ്ചാബിൽ സഖ്യം ഉണ്ടായേക്കില്ല.

7 ലോക്സഭാ സീറ്റുള്ള ഡൽഹിയിൽ നാല് സീറ്റ് വേണമെന്ന് കോൺഗ്രസിന്റെ ദേശീയ സഖ്യ സമിതി അംഗങ്ങളുമായുള്ള യോഗത്തിൽ ആം ആദ്മി ആവശ്യപ്പെട്ടു. മൂന്ന് സീറ്റ് ആകും കോൺഗ്രസിന് ലഭിക്കുക. ഹരിയാനയിൽ മൂന്ന് ഗുജറാത്തിലും ഗോവയിലും ഓരോ വീതം സീറ്റുമാണ് എഎപി ആവശ്യപ്പെട്ടത്. 10 ലോക്സഭാ സീറ്റുള്ള ഹരിയാനയിൽ കൂടുതൽ സീറ്റ് വേണമെന്നാണ് കോൺഗ്രസിന്റെ ആവശ്യം. കൂടാതെ 13 സീറ്റുള്ള പഞ്ചാബിൽ 6 സീറ്റിൽ മത്സരിക്കണമെന്നാണ് ആം ആദ്മി പാർട്ടി ഉന്നയിക്കുന്നത്.

പഞ്ചാബിന്റെ കാര്യത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് വഴങ്ങില്ല. ആം ആദ്മി പാർട്ടിയുമായി പഞ്ചാബിൽ സഖ്യം വേണ്ട എന്നാണ് പിസിസിയുടെ നിലപാട്. സീറ്റ് വിഭജനത്തിൽ കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ചർച്ചകൾ തുടരും. അതേസമയം ബീഹാറിൽ ആർജെഡിയുമായി സീറ്റ് വിഭജനത്തിന് തയ്യാറാണെന്ന് വ്യക്തമാക്കിയ ജെഡിയു 16 സീറ്റ് വേണമെന്ന ആവശ്യത്തിൽ വിട്ടു വീഴ്ചയില്ലെന്ന് വ്യക്തമാക്കി.

Advertisment