Advertisment

ബട്ടദ്രവ സത്രം സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ തടഞ്ഞ് അസം പോലീസ്

New Update
B

ഡല്‍ഹി: കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഭാരത് ജോഡോ ന്യായ് യാത്രയെ തടഞ്ഞ് അ‌സം പോലീസ്. അസമിലെ സാമൂഹിക പരിഷ്കർത്താവായ സന്യാസി ശ്രീമന്ത ശങ്കർദേവയുടെ ജന്മസ്ഥലമായ ബട്ടദ്രാവ സന്ദർശിക്കാൻ തന്നെ അനുവദിച്ചില്ലെന്നും രാഹുൽ ​ഗാന്ധി പറഞ്ഞു.

Advertisment

വാർത്താ ഏജൻസിയായ പിടിഐ പങ്കുവെച്ച വീഡിയോയിൽ രാഹുൽ ഗാന്ധി സുരക്ഷാ ഉദ്യോഗസ്ഥനോട് തന്നെ തടഞ്ഞതിന്റെ കാരണം ചോദിക്കുന്നതും കാണാം. 

സംസ്ഥാനത്തെ നാഗോൺ ജില്ലയിലെ ബോർഡോവ സത്രം സന്ദർശിക്കാനിരിക്കുകയായിരുന്നു കോൺഗ്രസ് നേതാവ്.

"ജനുവരി 22ന് രാവിലെ 7 മണിക്ക് അവിടെ വരുമെന്ന് ഞങ്ങൾ പറഞ്ഞിരുന്നു. സ്വാഗതം ചെയ്യാമെന്നും ഞങ്ങളോട് പറഞ്ഞു. എന്നാൽ അവിടെ വരാൻ തടസ്സമുണ്ടെന്ന് ഇന്നലെയാണ് അറിയിക്കുന്നത്" കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

"ഇത് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദമാണ്. ഒരുപാട് ദൂരം മുന്നോട്ട് പോകേണ്ടതിനാൽ ഉച്ചകഴിഞ്ഞ് 3 മണിക്ക് ശേഷം അവിടെ പോകുന്നത് വളരെ ബുദ്ധിമുട്ടാണ്" മുതിർന്ന കോൺഗ്രസ് നേതാവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Advertisment