Advertisment

കഴിഞ്ഞ 5 വർഷം പാർലമെൻ്റിൽ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്; കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ല വിവരങ്ങളും കേന്ദ്രം കൈമാറിയിരുന്നു; കച്ചൈത്തീവ് മത്സ്യ തൊഴിലാളി പ്രശ്നങ്ങളിൽ യാതൊരു ഉത്തവാദിത്വവുമില്ലെന്ന മട്ടിലാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും പെരുമാറ്റമെന്ന് വിദേശകാര്യ മന്ത്രി

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
jayasankar

ഡൽഹി: കച്ചൈത്തീവ് മത്സ്യ തൊഴിലാളി പ്രശ്നങ്ങളിൽ യാതൊരു ഉത്തവാദിത്വവുമില്ലെന്ന മട്ടിലാണ് കോൺഗ്രസിന്റെയും ഡിഎംകെയുടെയും പെരുമാറ്റമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. കഴിഞ്ഞ 5 വർഷം പാർലമെൻ്റിൽ മത്സ്യ തൊഴിലാളികളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നുണ്ട്.

Advertisment

കരുണാനിധി മുഖ്യമന്ത്രിയായിരുന്ന കാലത്ത് എല്ല വിവരങ്ങളും കേന്ദ്രം കൈമാറിയിരുന്നു. അന്ന് ഡിഎംകെ വേണ്ട ഇടപെടൽ നടത്തിയില്ല. അവരാണ് ഇപ്പോഴും തമിഴ്നാട് ഭരിക്കുന്നതെന്ന് വിദേശകാര്യമന്ത്രി കുറ്റപ്പെടുത്തി.

അന്ന് ഒന്നും ചെയ്യാത്തതു കൊണ്ടാണ് 6184 മത്സ്യത്തൊഴിലാളികളെ ശ്രീലങ്ക പിടികൂടിയത്. ഡിഎംകെയുടെ ഇരട്ടത്താപ്പ് പുറത്തുവന്നു.

കോൺഗ്രസ്, ഡിഎംകെ നേതാക്കൾ സ്വന്തം മക്കളുടെ കാര്യം മാത്രമാണ് നോക്കുന്നത്. മൽസ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നത് കേന്ദ്രസർക്കാർ ഇടപെട്ടാണെന്നും അദ്ദേഹം ആരോപിച്ചു.

Advertisment