Advertisment

ദില്ലി മദ്യ നയ അഴിമതിക്കേസ്; എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം

New Update
sanjay singh bail Untitled004.jpg

ഡല്‍ഹി: ദില്ലി മദ്യ നയ അഴിമതിക്കേസില്‍ എഎപി നേതാവ് സഞ്ജയ് സിംഗിന് ജാമ്യം. ജാമ്യം നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് ഇഡി കോടതിയില്‍ അറിയിച്ചു. സുപ്രീം കോടതിയില്‍ ജാമ്യ ഹര്‍ജിയെ ഇഡി എതിര്‍ത്തില്ല.

ജാമ്യ വ്യവസ്ഥകള്‍ വിചാരണ കോടതി നിശ്ചയിക്കും. നേരത്തേ സഞ്ജയ് സിംഗിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു.

സഞ്ജയ് സിംഗ് അഴിമതിയിലെ പ്രധാന ഗൂഢാലോചനക്കാരനാണെന്നും അദ്ദേഹത്തിന് രണ്ട് കോടി രൂപ കുറ്റകൃത്യത്തില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും ഇഡി അവകാശപ്പെട്ടിരുന്നു. 

Advertisment