Advertisment

രണ്ടു തവണ ഗര്‍ഭം ധരിച്ചു; ആദ്യ കുഞ്ഞിനെ മാതാപിതാക്കള്‍  വിറ്റെന്ന പരാതിയുമായി പതിനേഴ് വയസുകാരി

കുഞ്ഞിനെ വിറ്റ സംഭവത്തില്‍ മാതാപിതാക്കളും അമ്മാവനും മറ്റുള്ളവരും ലക്ഷങ്ങള്‍ കൈപ്പറ്റിയതായും പെണ്‍കുട്ടി ആരോപിച്ചു.

New Update
3536322266636

മുംബൈ: രണ്ടു തവണ ഗര്‍ഭം ധരിച്ചെന്നും എന്നാല്‍ ആദ്യ കുഞ്ഞിനെ മാതാപിതാക്കള്‍ വിറ്റെന്നും കാണിച്ച് 17 വയസുകാരി പോലീസിന് പരാതി നല്‍കി. മുംബൈയിലെ പാല്‍ഘര്‍ സ്വദേശിനിയാണ് പെണ്‍കുട്ടി. 

Advertisment

സംഭവത്തില്‍ മാതാപിതാക്കള്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍, സാമൂഹിക പ്രവര്‍ത്തക, അഭിഭാഷകന്‍, വനിതാ ഡോക്ടര്‍മാര്‍ എന്നിങ്ങനെ നിരവധി പേര്‍ക്കെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. ഇവര്‍ കുട്ടികളെ വില്‍ക്കുന്നതുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പരാതിയില്‍ പറയുന്നു.

2021ലായിരുന്നു പെണ്‍കുട്ടി ഇതരമതസ്ഥനായ 23കാരനുമായി പ്രണയത്തിലാകുകയും ഈ ബന്ധത്തില്‍ നിന്നും ഗര്‍ഭിണിയാകുകയും ചെയ്തത്. തുടര്‍ന്ന് അപമാനം ഭയന്ന മാതാപിതാക്കള്‍ സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും ഒരു സാമൂഹിക പ്രവര്‍ത്തകയുടെയും സഹായം തേടി.

ഗര്‍ഭാവസ്ഥയില്‍ പെണ്‍കുട്ടിയെ മുംബൈയിലെ മറ്റൊരു സ്ഥലത്തേക്ക് മാറ്റുകയും അവിടെ വച്ച് ഒരു അഭിഭാഷകന്‍ ചില രേഖകളില്‍ ഒപ്പിടുവിച്ചെന്നും പരാതിയില്‍ പറയുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിനെ മാതാപിതാക്കള്‍ സാമൂഹിക പ്രവര്‍ത്തകയ്ക്ക് കൈമാറുകയായിരുന്നു. സംഭവം പുറത്തറിയരുതെന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഭീഷണിപ്പെടുത്തിയിരുന്നു.

കുഞ്ഞിനെ വിറ്റ സംഭവത്തില്‍ മാതാപിതാക്കളും അമ്മാവനും മറ്റുള്ളവരും ലക്ഷങ്ങള്‍ കൈപ്പറ്റിയതായും പെണ്‍കുട്ടി ആരോപിച്ചു. പെണ്‍കുട്ടി മാതാപിതാക്കള്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ ഇവര്‍ കുട്ടിയെ മുത്തശിയുടെ വീട്ടിലേക്ക് മാറ്റി. മറ്റൊരു യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹവും നിശ്ചയിച്ചു. ഈ ബന്ധത്തില്‍ ഈ ബന്ധത്തില്‍ നിന്നും പെണ്‍കുട്ടി ഗര്‍ഭം ധരിക്കാന്‍ ഇടയായി. എന്നാല്‍, പെണ്‍കുട്ടിയുടെ മുന്‍ സ്‌നേഹബന്ധത്തെയും ഗര്‍ഭധാരണത്തെയും കുറിച്ച് അറിയാനിടയായ ഇയാള്‍ വിവാഹത്തില്‍ നിന്നും പിന്മാറി.

ഇതോടെ പെണ്‍കുട്ടി മാതാപിതാക്കളുടെ അടുക്കലേക്ക് മടങ്ങി. തുടര്‍ന്ന് ഗര്‍ഭവതിയായ പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. എന്നാല്‍ ഈ കുഞ്ഞിനേയും മാതാപിതാക്കള്‍ വില്‍ക്കാന്‍ ശ്രമിച്ചതോടെ പെണ്‍കുട്ടി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസെടുത്തു. 

 

Advertisment