Advertisment

വീൽചെയർ ലഭിച്ചില്ല; എയർ ഇന്ത്യയിലെ യാത്രക്കാരനായ വയോധികൻ കുഴഞ്ഞു വീണു മരിച്ചു

New Update
air India flight delayed

മുംബൈ: മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരനായ വയോധികൻ കുഴഞ്ഞു വീണു മരിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം. എയർ ഇന്ത്യ ന്യൂയോർക്ക്-മുംബൈ വിമാനത്തിലെ യാത്രക്കാരനാണ് മരിച്ചത്.

Advertisment

വിമാന കമ്പനിയോട് വീൽ ചെയർ ആവശ്യപ്പെട്ടിരുന്നെങ്കിലും ലഭിച്ചില്ല. തുടർന്ന് ഭാര്യയോടൊപ്പം വിമാനത്തിൽ നിന്നും എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കവെയാണ് കുഴഞ്ഞു വീണത്.

എന്നാൽ യാത്രക്കാർ പുറത്തിറങ്ങിയ സമയത്ത് ആവശ്യത്തിന് വീൽ ചെയർ ഉണ്ടായിരുന്നില്ലെന്നും വൃദ്ധ ദമ്പതികളോട് വീൽ ചെയറിനായി കാത്തിരിക്കാൻ പറഞ്ഞിരുന്നുവെന്നുമാണ് സംഭവത്തിൽ എയർ ഇന്ത്യ അധികൃതർ നൽകുന്ന വിശദീകരണം. 

ദേഹസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോൾ വൈദ്യ സഹായം ഉറപ്പാക്കിയിരുന്നുവെന്നും എയർ ഇന്ത്യ കൂട്ടിച്ചേർക്കുന്നു. എയർപോർട്ട് ഡോക്ടർ ഉപദേശിച്ചതനുസരിച്ച്, യാത്രക്കാരനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെന്നും എന്നാൽ ജീവൻ രക്ഷിക്കാനായില്ലെന്നും അധികൃതർ പറയുന്നു.

ദമ്പതികൾ രണ്ട് പേരും വീൽ ചെയർ ആവശ്യപ്പെട്ടിരുന്നു. ഏകദേശം 1.5 കിലോമീറ്റർ ദൂരമാണ് ഇവർക്ക് എമിഗ്രേഷൻ കൗണ്ടറിലേക്ക് നടക്കേണ്ടി വന്നതെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 

Advertisment