Advertisment

12 വയസ്സുകാരിയെ 29കാരൻ വിവാഹം ചെയ്തു; തുടർന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി; പോക്‌സോ - ശൈശവ വിവാഹ നിരോധന നിയമ പ്രകാരം കേസ്, യുവാവ് അറസ്റ്റിൽ

New Update
646555

മുംബൈ: നവി മുംബൈയിൽ 12 വയസ്സുകാരിയെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ കേസിൽ 29കാരനായ യുവാവ് അറസ്റ്റിൽ. ഇവർ വിവാഹിതരായിരുന്നു. ആറ് മാസം മുൻപാണ് നിയമവിരുദ്ധമായ ശൈശവ വിവാഹം നടന്നത്.

മഹാരാഷ്ട്ര സത്താറ ജില്ലയില്‍ നിന്നാണ് ഇരുവരും. പ്രാദേശികമായി പനവേൽ എന്ന സ്ഥലത്ത് നടത്തിയ ആരോഗ്യ പരിശോധനയിലാണ് പെണ്‍കുട്ടി നാല് മാസം ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കിയതിനു പിന്നാലെ ഡോക്ടര്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു.

യുവാവിനെതിരെ ഖണ്ഡേശ്വര്‍ പൊലീസ് സ്‌റ്റേഷനിൽ പോക്‌സോ നിയമം, ശൈശവ വിവാഹ നിരോധന നിയമ പ്രകാരവും കേസെടുത്തിട്ടുണ്ടെന്ന് സ്റ്റേഷൻ ഹൗസ് ഓഫീസര്‍ അറിയിച്ചു.

Advertisment