Advertisment

ഇന്ത്യാ മുന്നണി റാലിയ്ക്കെത്താതെ അഖിലേഷ് യാദവ്, രാഹുലിന് കത്തിലൂടെ പ്രശംസ

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
Bharat Jodo Nyay Yatra

മുംബൈ: രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മുംബൈയിൽ സമാപനം. ഞായറാഴ്ച നടന്ന പരിപാടിയിൽ അഖിലേഷ് യാദവ്, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, ആർജെഡി നേതാവ് തേജസ്വി യാദവ് എന്നിവർ പങ്കെടുക്കുമെന്നാണ് അറിയിച്ചിരുന്നത്.

Advertisment

എന്നാൽ, എസ്പി മേധാവി പരിപാടിയിൽ അഖിലേഷ് യാദവ് പങ്കെടുത്തില്ല. അതേസമയം രാഹുൽ ഗാന്ധിക്ക് കത്തെഴുതി അദ്ദേഹം പിന്തുണ അറിയിച്ചു. രാഹുലിൻ്റെ "ശക്തമായ നിശ്ചയദാർഢ്യത്തെ" അഖിലേഷ് യാദവ് അഭിനന്ദിക്കുകയും അദ്ദേഹത്തെ "അപൂർവ വ്യക്തി" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

സെൻട്രൽ മുംബൈയിലെ ചൈത്യഭൂമിയിൽ ഡോ.ബി.ആർ.അംബേദ്കറിന് ആദരാഞ്ജലികൾ അർപ്പിച്ചും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്താണ് 63 ദിവസം നീണ്ടുനിന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രാഹുൽ ഗാന്ധി മുംബൈയിൽ സമാപനം കുറിച്ചത്. 

“ഇന്ന് നിങ്ങളുടെ ഭാരത് ജോഡോ ന്യായ് യാത്ര മുംബൈയിൽ സമാപിക്കുകയാണ്. ഇത്തരം യാത്രകൾ നടത്താൻ കഴിയുന്നവർ വിരളമാണ്. നിങ്ങളുടെ ഉറച്ച തീരുമാനത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ബി.ജെ.പി സർക്കാരിൻ്റെ പരാജയത്തിൽ കത്തിജ്വലിക്കുന്ന മണിപ്പൂരിൽ നിന്നാണ് നിങ്ങൾ ഈ യാത്ര ആരംഭിച്ചത്.

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഏകാധിപത്യ സർക്കാരിനെതിരെ ശക്തമായ സന്ദേശമാണ് താങ്കൾ നൽകിയത്. മുഴുവൻ യാത്രയ്ക്കിടയിലും, നിങ്ങൾ കർഷകർ, യുവാക്കൾ, സ്ത്രീകൾ, പ്രായമായവർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും കണ്ടുമുട്ടി, അവരുടെ പ്രശ്‌നങ്ങൾ നിങ്ങൾ വളരെ അടുത്ത് അറിഞ്ഞു.',മാർച്ച് 17 ന് എഴുതിയ കത്തിൽ എസ്പി മേധാവി പറഞ്ഞു.

“ഇലക്ഷൻ കമ്മീഷൻ ഇന്നലെ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മാർച്ച് 20 മുതൽ യുപിയിൽ നോമിനേഷനുകൾ ആരംഭിക്കും. അതിൻ്റെ തയ്യാറെടുപ്പുകൾ കാരണം എനിക്ക് യാത്രയുടെ സമാപന പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ല.

കർഷകർക്കും യുവാക്കൾക്കും പിന്നാക്കക്കാർക്കും ദലിതർക്കും സ്ത്രീകൾക്കുമെതിരായ ബിജെപിയെ പൊതുജനം പിഴുതെറിയുമെന്നും പ്രതീക്ഷയോടെ മാത്രമല്ല, പൂർണ വിശ്വാസത്തോടെയും. ഈ തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെടുമെന്നതായിരിക്കും യാത്രയുടെ യഥാർത്ഥ വിജയം,” അഖിലേഷ്  യാദവ് കൂട്ടിച്ചേർത്തു. 

Advertisment