Advertisment

കസ്റ്റംസ് ഓഫീസർ എന്ന് തെറ്റിധരിപ്പിച്ച് അഭിഭാഷകയെ നഗ്നയാക്കി 10 ലക്ഷം തട്ടിയെടുത്തു

10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റിയില്ലെങ്കിൽ ഓൺലൈനിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. പരിഭ്രാന്തയായ യുവതി പറഞ്ഞ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി.

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
kerala police1

മുംബൈ: കസ്റ്റംസ് ഉദ്യോഗസ്ഥരാണെന്ന് കബളിപ്പിച്ച് തന്നെ ഒരു സംഘം തന്നെ വീഡിയോ കോളിൽ നഗ്നയാക്കിയെന്ന് അഭിഭാഷകയുടെ പരാതി. തട്ടിപ്പുകാർ 10 ലക്ഷം രൂപ തട്ടിയെടുത്തതായും പരാതിയുണ്ട്. 

Advertisment

മുംബൈയിലെ കസ്റ്റംസ് ഡിപ്പാർട്ട്‌മെൻ്റിലെ ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ടാണ് ഏപ്രിൽ 5 ന് ഒരു സംഖം അഭിഭാഷകയെ വിളിക്കുന്നത്. തൻ്റെ പേരിൽ സിംഗപ്പൂരിൽ നിന്ന് അയച്ച മയക്കുമരുന്ന് പാക്കേജ് ഉണ്ടെന്ന് പറഞ്ഞ് തട്ടിപ്പുകാർ വീഡിയോ കോളിൽ 'നാർക്കോട്ടിക്' ടെസ്റ്റിനായി തന്നോട് ആവശ്യപ്പെടുകയായിരുന്നുവെന്ന് യുവതി പരാതിയിൽ പറയുന്നു. 

10 ലക്ഷം രൂപ അക്കൗണ്ടിലേക്ക് മാറ്റിയില്ലെങ്കിൽ ഓൺലൈനിൽ വീഡിയോ അപ്‌ലോഡ് ചെയ്യുമെന്ന് പറഞ്ഞ് തട്ടിപ്പുകാർ യുവതിയെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. പരിഭ്രാന്തയായ യുവതി പറഞ്ഞ തുക അവരുടെ അക്കൗണ്ടിലേക്ക് മാറ്റി.

ഏപ്രിൽ ഏഴിനാണ് യുവതി പോലീസിൽ പരാതി നൽകിയത്.  കൊള്ളയടിക്കൽ, വഞ്ചന എന്നിവയുമായി ബന്ധപ്പെട്ട ഐടി ആക്‌ട് പ്രകാരവും ഐപിസിയിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരവുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. 

Advertisment