Advertisment

നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ കാണിച്ച് പ്രലോഭിപ്പിച്ചു; യുവാവിന്റെ 45 ലക്ഷം തട്ടി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
fraud Untitled09a.jpg

മുംബൈ: മഹാരാഷ്ട്രയില്‍ നിക്ഷേപത്തിന് ഉയര്‍ന്ന ലാഭം വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് യുവാവിന്റെ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍.

Advertisment

 യുവാവിന്റെ 45 ലക്ഷം രൂപയാണ് തട്ടിയെടുത്തത്. യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നവിമുംബൈ പൊലീസ് ആണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് മൂന്നിനും ഇടയിലാണ് തട്ടിപ്പ് നടന്നത്. വ്യാജ ഷെയര്‍ ട്രേഡിങ് ആപ്ലിക്കേഷന്‍ കാണിച്ചാണ് യുവാവിനെ പ്രലോഭിപ്പിച്ചത്.

നിക്ഷേപം നടത്തിയാല്‍ പ്രതീക്ഷിക്കാത്ത ലാഭം നേടി തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവാവിനെ തട്ടിപ്പിന് ഇരയാക്കിയത്. പ്രതികള്‍ പറഞ്ഞത് അനുസരിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് 44.7 ലക്ഷം രൂപയാണ് യുവാവ് കൈമാറിയത്.

Advertisment