Advertisment

മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ തടവിൽ: യുഎൻ റിപ്പോർട്ട്

New Update
hafees

മുംബൈ:  മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദ് പാക്കിസ്ഥാനിൽ തടവുശിക്ഷ അനുഭവിക്കുകയാണെന്ന് യുഎൻ റിപ്പോർട്ട്. 78 വർഷത്തെ തടവ് ശിക്ഷയാണ് അനുഭവിക്കുന്നതെന്നും ഐക്യരാഷ്ട്രസഭയെ ഉദ്ധരിച്ച് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.

Advertisment

തീവ്രവാദവുമായി ബന്ധപ്പെട്ട ഏഴ് കേസുകളിൽ സാമ്പത്തിക സഹായം നൽകിയ കേസിലാണ് ഇയാൾ ശിക്ഷ അനുഭവിക്കുന്നതെന്നാണ് റിപ്പോർട്ട്. 2008 ഡിസംബറിലാണ് യുഎൻ സുരക്ഷാ സമിതി ഫാസിസ് സായീദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത്. ഫാസിസ് 2020 ഫെബ്രുവരി 12 മുതൽ 78 വർഷത്തെ തടവ് ശിക്ഷ അനുഭവിച്ച് വരികയാണെന്നും റിപ്പോർട്ട് പറയുന്നു. 

സുരക്ഷാ സമിതിയുടെ നിരോധിത ഭീകരവാദ സംഘടനകളുടെ പട്ടികയിൽ ചില ഭേദഗതികൾ കഴിഞ്ഞ മാസങ്ങളിൽ വരുത്തിയിരുന്നു. ഇതിൽ ലഷ്‌കർ-ഇ-ത്വയ്ബയുടെ സ്ഥാപക അംഗവും സായീദിന്റെ സഹായിയുമായ ഫാഫിസ് അബുദുൾ സലാം മരിച്ചതായും സ്ഥിരീകരിച്ചിരുന്നു.

ഭീകരർക്ക് സാമ്പത്തിക സഹായം നൽകിയതിന് ശിക്ഷ അനുഭവിക്കുന്നതിനിടെ കഴിഞ്ഞ വർഷം മെയ് മാസത്തിൽ പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ ജയിലിൽ വച്ച് മരിച്ചു. നിരവധി ഭീകരവാദ കേസുകളിൽ ഇന്ത്യൻ അന്വേഷണ ഏജൻസികൾ തിരയുന്ന ഹാഫീസ് സയീദിനെ കൈമാറണമെന്ന് കഴിഞ്ഞ വർഷം ഡിസംബറിൽ ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. 

എന്നാൽ ഇരുരാജ്യങ്ങൾക്കുമിടയിൽ കുറ്റവാളികളെ കൈമാറാനുള്ള കരാറില്ലെന്നായിരുന്നു പാക്കിസ്ഥാൻ പ്രതികരണം. പണം കടത്തു കേസിലാണ് ഹാഫിസിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നതെന്നും പാക്കിസ്ഥാൻ വിദേശകാര്യ വക്താവ് മുംതാസ് സഹ്റ പറഞ്ഞിരുന്നു.  

ഐക്യരാഷ്ട്ര സംഘടനയുടെ ഭീകര പട്ടികയിൽപ്പെട്ടയാളാണ് ഹാഫിസ് സയീദ്. ഇങ്ങനെയുള്ളവരെ കൈമാറാൻ ഇന്ത്യയുമായി വ്യവസ്ഥയില്ലെന്നാണ് പാക്ക് വാദം.

Advertisment