Advertisment

സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവം; രണ്ടുപേർ അറസ്റ്റിൽ

New Update
salman khan gun.jpg

മുംബൈ: നടൻ സൽമാൻ ഖാൻ്റെ വസതിക്ക് നേരെ വെടിയുതിർത്ത സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. തിങ്കളാഴ്ച രാത്രി ഗുജറാത്തിലെ ഭുജിൽ നിന്നാണ് രണ്ട് പ്രതികളെ പിടികൂടിയതെന്ന് മുംബൈ പൊലീസ് സ്ഥിരീകരിച്ചു. വെടിവയ്പ്പിന് ശേഷം മുംബൈയിൽ നിന്ന് രക്ഷപ്പെട്ട രണ്ട് പ്രതികളെയും ഗുജറാത്തിലെ ഭുജിൽ നിന്ന് അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.

കൂടുതൽ അന്വേഷണത്തിനായി ഇവരെ മുംബൈയിലേക്ക് കൊണ്ടുവരുമെന്നും പൊലീസ് വ്യക്തമാക്കി. 14-ന് പുലർച്ചെയാണ് സൽമാൻ ഖാൻ്റെ വസതിക്ക് നേരെ അക്രമികൾ വെടിവച്ചത്. അഞ്ച് റൗണ്ട് വെടിവച്ചതായാണ് പൊലീസ് വ്യക്തമാക്കിയത്. സംഭവത്തെ തുടർന്ന് മഹാരാഷ്ട്ര നവനിർമ്മാൺ തലവൻ രാജ് താക്കറെ സൽമാന്റെ വസതിയിലെത്തിയിരുന്നു.

ജയിലിൽക്കഴിയുന്ന ലോറൻസ് ബിഷ്ണോയിയുടെ നോട്ടപുളികളിൽ 10 അംഗ ഹിറ്റ്‌ലിസ്റ്റിലെ പ്രധാന വ്യക്തിയാണ് സൽമാൻ ഖാനെന്ന് കഴിഞ്ഞവർഷം എൻഐഎ വെളിപ്പെടുത്തിയിരുന്നു. സൽമാനെതിരെയുള്ള 1998ലെ കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസാണ് ഭീഷണിക്ക് ആധാരം. വേട്ടയാടൽ ബിഷ്ണോയ് സമൂഹത്തെ വേദനിപ്പിച്ചെന്നാണ് ലോറൻസ് ബിഷ്ണോയ് പറയുന്നത്.

Advertisment