Advertisment

സൽമാൻ ഖാന്റെ വീടിന് നേരെ വെടിവെപ്പ്; കൊല്ലാനല്ല, ഭയപ്പെടുത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പൊലീസ്

New Update
salman khan gun.jpg

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ മുംബൈയിലെ വസതിക്ക് പുറത്ത് നടന്ന വെടിവെയ്പ്പ് സംഭവത്തിൽ പ്രതികളുടെ മൊഴി പുറത്ത്. നടനെ കൊല്ലാനല്ല,ഭയപ്പെടുത്താൻ മാത്രമാണ് പ്രതികൾ ഉദ്ദേശിച്ചിരുന്നതായി മുംബൈ ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർ പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്യുന്നു.

Advertisment

ഞായറാഴ്ച രാവിലെയാണ് നടന്റെ മുംബൈയിലെ ബാന്ദ്രയിലെ വസതിക്ക് നേരെ വെടിവെപ്പ് നടന്നത്. പുലർച്ചെ അഞ്ചുമണിയോടെയാണ് ബാന്ദ്രയിലെ ഗാലക്‌സി അപ്പാർട്ട്‌മെന്റിന് മുൻപിൽ, ബൈക്കിലെത്തിയ രണ്ടുപേർ വെടിവെപ്പ് നടത്തിയത്. നാല് റൗണ്ട് വെടിയുതിർത്ത ശേഷം പ്രതികൾ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. വിക്കി ഗുപ്ത (24), സാഗർ പാൽ (21) എന്നിവരെ മുംബൈ പൊലീസ് കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.ഗുജറാത്തിലെ കച്ച് ജില്ലയിലെ മാതാ നോ മദ് ഗ്രാമത്തിൽ നിന്നാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വെടിവയ്പ്പ് സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷം, ഗുണ്ടാസംഘം ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ഇത് ഒരു ട്രെയിലർ മാത്രമാണെന്നായിരുന്നു അൻമോൽ സോഷ്യൽമീഡിയയിലൂടെ മുന്നറിയിപ്പ് നൽകിയത്

ഗുണ്ടാത്തലവൻമാരായ ലോറൻസ് ബിഷ്ണോയിയുടെയും ഗോൾഡി ബ്രാറിന്റെയും ഭീഷണിയെത്തുടർന്ന് 2022 നവംബർ മുതൽ സൽമാൻ ഖാന് വൈ പ്ലസ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിരുന്നു. തോക്ക് കൈവശം വയ്ക്കാനും മുംബൈ പൊലീസ് അനുമതി നൽകിയിട്ടുണ്ട്. 2022ൽ വധഭീഷണി ലഭിച്ചതിനെ തുടർന്ന് താരം സ്വയം സുരക്ഷ ശക്തമാക്കിയിരുന്നു. തൻറെ ടൊയോട്ട ലാൻഡ് ക്രൂയിസർ എസ്യുവി കവചവും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും ഉപയോഗിച്ച് നവീകരിച്ചിരുന്നു.

Advertisment