Advertisment

ഭാരത് ജോഡോ ന്യായ് യാത്രയുടെ തുടക്കത്തില്‍ തന്നെ കല്ലുകടി ? ജോഡോ ബസിലും രാഹുലിനൊപ്പം സഞ്ചരിക്കുന്നത് സ്ഥിരം ഉപജാപക സംഘങ്ങള്‍. ചിത്രങ്ങള്‍ പാര്‍ട്ടിയുടെ നവമാധ്യമ ലോകത്ത് ചര്‍ച്ചയായി. ദേശീയ നേതാക്കള്‍ സംസ്ഥാനങ്ങളിലെത്തുമ്പോള്‍ പ്രാദേശിക നേതാക്കള്‍ക്ക് നല്‍കാറുള്ള പരിഗണന രാഹുലിന്‍റെ യാത്രയിലില്ലെന്ന് വിമര്‍ശനം. മാറ്റങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ നേതാക്കള്‍ !

സാധാരണ ദേശീയ നേതാക്കള്‍ നയിക്കുന്ന യാത്രകള്‍ ഓരോ സംസ്ഥാനങ്ങളില്‍ എത്തുമ്പോഴും അതാത് പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കളെയാകും അവര്‍ക്കൊപ്പം അവതരിപ്പിക്കുന്നത്. എന്നാല്‍ രാഹുല്‍ മണിപ്പൂരില്‍ നിന്നും യാത്ര തുടങ്ങുമ്പോള്‍ ബസില്‍ രാഹുലിനൊപ്പവും പിന്നിലുമെല്ലാം ഇരിക്കുന്നത് അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായി തുടങ്ങി ഉപജാപക സംഘങ്ങളായി മാറിയ വ്യക്തികള്‍ പലരുമായിരുന്നു.

New Update
bharat jodo nyay yathra-6

മുംബൈ: രാഹുല്‍ ഗാന്ധി നയിക്കുന്ന രണ്ടാം ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാം ദിനം പിന്നിടുമ്പോള്‍ യാത്രയുടെ ക്രമീകരണങ്ങള്‍ക്കെതിരെ കോണ്‍ഗ്രസിനുള്ളില്‍ നിന്നുതന്നെ ഉയരുന്നത് വ്യാപക വിമര്‍ശനങ്ങള്‍. 

Advertisment

യാത്ര ജനശ്രദ്ധ ആകര്‍ഷിക്കുന്നതായി മാറുമ്പോഴും ഭാരത് ജോഡോ ബസില്‍ രാഹുല്‍ സ്വന്തം ഉപജാപക സംഘങ്ങള്‍ക്കൊപ്പമാണ് മുന്നേറുന്നതെന്നാണ് പ്രധാന വിമര്‍ശനം.

bharat jodo nyay yathra-4


സാധാരണ ദേശീയ നേതാക്കള്‍ നയിക്കുന്ന യാത്രകള്‍ ഓരോ സംസ്ഥാനങ്ങളില്‍ എത്തുമ്പോഴും അതാത് പ്രദേശങ്ങളിലെ പ്രാദേശിക നേതാക്കളെയാകും അവര്‍ക്കൊപ്പം അവതരിപ്പിക്കുന്നത്. എന്നാല്‍ രാഹുല്‍ മണിപ്പൂരില്‍ നിന്നും യാത്ര തുടങ്ങുമ്പോള്‍ ബസില്‍ രാഹുലിനൊപ്പവും പിന്നിലുമെല്ലാം ഇരിക്കുന്നത് അദ്ദേഹത്തിന്‍റെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളായി തുടങ്ങി ഉപജാപക സംഘങ്ങളായി മാറിയ വ്യക്തികള്‍ പലരുമായിരുന്നു.


bharath jodo jyay yathra-3

മണിപ്പൂരിലെ നേതാക്കളായിരുന്നു ആദ്യ ദിവസത്തെ യാത്രയില്‍ രാഹുലിനൊപ്പം ബസിലുണ്ടായിരുന്നത്. എന്നാല്‍ രാഹുലിനൊപ്പം മണിപ്പൂരിലെ യാത്രയില്‍ ബസിലുണ്ടായിരുന്നത് മുന്‍ സുരക്ഷാ ഉദ്യോഗസ്ഥനായി ഉപ്പോള്‍ എഐസിസി അംഗമായി സ്ഥാനക്കയറ്റം കിട്ടിയ ബൈജു, പ്രൈവറ്റ് സെക്രട്ടറി അലങ്കാര്‍, ഫോട്ടോഗ്രാഫര്‍ ബേസില്‍ എന്നിവരൊക്കെയായിരുന്നു.

അപ്പുറവും ഇപ്പുറവുമായി പേഴ്സണല്‍ സ്റ്റാഫംഗങ്ങളായ വ്യക്തികള്‍ക്കൊപ്പം രാഹുല്‍ ന്യായ് യാത്ര നയിക്കുന്ന ചിത്രം കഴിഞ്ഞ ദിവസം മുതല്‍ കോണ്‍ഗ്രസ് നേതാക്കളുടെ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സജീവ ചര്‍ച്ചയായിരുന്നു.

ഉപജാപക സംഘങ്ങളാണ് രാഹുലിനെ നശിപ്പിക്കുന്നതെന്ന സ്ഥിരം വിമര്‍ശനം ഉയര്‍ത്തിയാണ് രാഹുലിന്‍റെ പഴയ സുഹൃത്ത് മിലന്‍ ദിയോറ കഴിഞ്ഞ ദിവസം പാര്‍ട്ടി വിട്ട് പുറത്തുപോയത്. സമീപകാലത്ത് പാര്‍ട്ടി വിട്ട നേതാക്കള്‍ക്കൊക്കെയുള്ള പ്രധാന വിമര്‍ശനവും ഇതുതന്നെയായിരുന്നു. 

bharath jodo nyay yathra-2


എന്നിട്ടും പ്രത്യക്ഷത്തിലെങ്കിലും ഇത്തരം ആളുകളെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കാതെ, രാജ്യം ഉറ്റുനോക്കുന്ന ന്യായ് യാത്രയിലും ഇവര്‍ക്ക് മുഖ്യ സ്ഥാനം നര്‍കുമ്പോള്‍ നേതൃത്വം വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നില്ലെന്ന സന്ദേശമാണ് പുറത്തേയ്ക്ക് പോകുന്നത്.


പണ്ട് എല്‍കെ അദ്വാനി നടത്തിയ രഥയാത്രയില്‍ രഥത്തില്‍ അദ്വാനിക്കൊപ്പം മോദി നില്‍ക്കുന്ന ചിത്രങ്ങള്‍ ഇപ്പോഴും വൈറലാണ്. ഇത്തരം യാത്രകള്‍ സംസ്ഥാനങ്ങളിലെ നേതാക്കളെ പരിഗണിക്കുകയും ദേശീയ നേതൃത്വം അവരെ അവതരിപ്പിക്കുകയും ചെയ്യേണ്ട സന്ദര്‍ഭങ്ങളാണ്. പകരം സംസ്ഥാനത്തെ നേതാക്കള്‍ പുറത്തും സ്ഥിരം ഉപജാപക സംഘങ്ങള്‍ യാത്രയില്‍ നേതാവിനൊപ്പവും എന്ന സ്ഥിതിയാണ് വിമര്‍ശന വിധേയമാകുന്നത്.

rahul gandhi imfal


അതേസമയം രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് രണ്ടാം ദിനത്തിലും വലിയ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. കോണ്‍ഗ്രസിന്‍റെ പ്രതീക്ഷകള്‍ക്കൊപ്പം തന്നെയുള്ള ജനപങ്കാളിത്തമാണ് ലഭിക്കുന്നത്.


ലോക്സഭാ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ ശക്തരായ എതിരാളികളോടാണ് ഏറ്റുമുട്ടേണ്ടതെന്ന ഗൗരവത്തോടെ യാത്രയെ സജ്ജമാക്കണമെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തമാണ്. ബിജെപി പോലുള്ള വമ്പന്‍ ശക്തികളെ വെല്ലുവിളിക്കാന്‍ പോന്ന ആത്മവിശ്വാസം അണികളിലേയ്ക്ക് പകരാന്‍ രാഹുലിനും ന്യായ് യാത്രയ്ക്കും കഴിയണം.

Advertisment