മുംബൈ: പ്രമുഖ നിക്ഷേപ സേവന ദാതാക്കളായ എച്ച്‌ഡിഎഫ്‌സി സെക്യൂരിറ്റീസ് ഫ്ലാറ്റ് പ്രൈസിംഗ് ഇക്വിറ്റി ബ്രോക്കിംഗ് ആപ്പ് 2024 ജനുവരിയിൽ ഒരു ലക്ഷത്തിലധികം ഉപഭോക്താക്കളെ ചേര്‍ത്തതായി പ്രഖ്യാപിച്ചു.
2023 സെപ്റ്റംബറിൽ ആരംഭിച്ച ഫ്ലാറ്റ് പ്രൈസ് ബ്രോക്കിംഗ് ആപ്പിന് നിലവിൽ അതിന്റെ പ്ലാറ്റ്‌ഫോമിൽ ആകെ 3 ലക്ഷത്തിലധികം ഉപഭോക്താക്കളുണ്ട്. ഇക്വിറ്റി, എം ഫ്, ആഗോള നിക്ഷേപം എന്നിവയും അതിലേറെയും നിക്ഷേപ ആവശ്യങ്ങൾ ഒരു കുടക്കീഴിൽ ലഭിക്കുന്ന പ്ലാറ്റ്‌ഫോമാണ് എച്ച്ഡിഎഫ്‌സി സ്കൈ.