Advertisment

'യഥാര്‍ഥ എന്‍സിപി അജിത് പവാറിന്റേത്, കാരണം..'; നിലപാട് വ്യക്തമാക്കി മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍, ശരദ് പവാറിന് വീണ്ടും തിരിച്ചടി

New Update
sharad pawar ajit pawar

മുംബൈ: യഥാര്‍ഥ എന്‍സിപി ആരെന്ന പോരിനിടെ ശരദ് പവാറിന് വീണ്ടും കനത്ത തിരിച്ചടി. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി വിഭാഗമാണ് എന്‍സിപിയെന്ന് മഹാരാഷ്ട്ര നിയമസഭാ സ്പീക്കര്‍ രാഹുല്‍ നര്‍വേക്കര്‍ വിധിച്ചു.

Advertisment

ശരദ് പവാറിനെതിരെ തിരിഞ്ഞ അജിത് പവാര്‍ മഹാരാഷ്ട്രയിലെ ബിജെപി-ശിവസേന സര്‍ക്കാരില്‍ ചേരുകയും ഇത് എന്‍സിപിയില്‍ പിളര്‍പ്പിന് കാരണമാവുകയും ചെയ്തതിനെത്തുടര്‍ന്ന് 2023 ജൂലൈ മുതല്‍ രണ്ട് പക്ഷങ്ങളും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. അടുത്തിടെ അജിത് പവാറിന്റേതാണ് യഥാര്‍ഥ എന്‍സിപിയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും പ്രഖ്യാപിച്ചിരുന്നു. 

'അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപിയാണ് യഥാര്‍ത്ഥ രാഷ്ട്രീയ പാര്‍ട്ടിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. 41 എംഎല്‍എമാരുള്ള അജിത് പവാറിന് നിയമസഭാ ഭൂരിപക്ഷമുണ്ട്. ഇത് തര്‍ക്കമില്ലാത്തതാണ്,' സ്പീക്കര്‍ നര്‍വേക്കര്‍ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭയില്‍ ആകെ 53 എന്‍സിപി എംഎല്‍എമാരാണുള്ളത്. അജിത് പവാറിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന് 41 എംഎല്‍എമാരുള്ള ഭൂരിപക്ഷമുണ്ടെങ്കില്‍, അമ്മാവന്‍ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍സിപി വിഭാഗത്തിന് 12 എംഎല്‍എമാരുടെ പിന്തുണയാണ് ഉള്ളത്.

പാര്‍ട്ടി ആരുടേതാണ്, എതിര്‍വിഭാഗത്തില്‍ നിന്നുള്ള എംഎല്‍എമാര്‍ പത്താം ഷെഡ്യൂളിലെ സെക്ഷന്‍ 2(1)(എ) പ്രകാരം അയോഗ്യരാക്കപ്പെടുമോ തുടങ്ങിയ രണ്ട് വിഷയങ്ങളിലാണ് ഇരു വിഭാഗങ്ങളും തര്‍ക്കിച്ചത്.

Advertisment