Advertisment

നൂറ് കോടി രൂപ നഷ്ടപരിഹാരം നൽകണം! പൂനം പാണ്ഡെക്കെതിരെ കേസ്

New Update
poonamUntitled

മുംബൈ: സർവിക്കൽ ക്യാൻസറിനെ കുറിച്ച് വേറിട്ട രീതിയിൽ ബോധവത്കരണം നടത്തിയ നടിയും മോഡലുമായ പൂനം പാണ്ഡെയ്‌ക്കെതിരെ കേസ്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുന്ന തരത്തിൽ സന്ദേശം പ്രചരിപ്പിച്ചുവെന്നാരോപിച്ചാണ് പൂനം പാണ്ഡെയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.

Advertisment

നൂറ് കോടി രൂപ നഷ്ടപരിഹാരവും ഇവർ ആവശ്യപ്പെട്ടിട്ടുണ്ട്. പൂനം പാണ്ഡെയ്ക്കെതിരേയും മുൻ ഭർത്താവ് ഭർത്താവ് സാം ബോംബെയ്ക്കെതിരേയുമാണ് കേസ്.

മുംബൈ സ്വദേശിയായ ഫൈസാൻ അൻസാരി എന്നയാളാണ് പരാതിക്കാരൻ. പൂനവും സാമും ചേർന്ന് ഗൂഢാലോചന നടത്തിയെന്ന് കാൺപൂർ പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ പറയുന്നു.

പൂനം പാണ്ഡെ തന്റെ പ്രവൃത്തികളിലൂടെ കോടിക്കണക്കിന് ഇന്ത്യക്കാരുടെ വിശ്വാസം തകർക്കുക മാത്രമല്ല, ബോളിവുഡിലെ എണ്ണമറ്റ ആളുകളുടെ പ്രതിച്ഛായ തകർക്കുകയും ചെയ്തുവെന്ന് ഫൈസാൻ പറയുന്നു.

ഫെബ്രുവരി രണ്ചിനാണ് പൂനം പാണ്ഡെയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ വന്ന ഒരു പോസ്റ്റ് ചർച്ചയായത്. സർവിക്കൽ ക്യാൻസർ കാരണം പൂനം പാണ്ഡെ മരിച്ചുവെന്നായിരുന്നു പോസ്റ്റിൽ പറഞ്ഞത്. എന്നാൽ അടുത്ത ദിവസം തന്നെ ഇത് തെറ്റാണെന്ന് തെളിയുകയും ചെയ്തു.

താരം തന്നെ നേരിട്ടെത്തി താൻ മരിച്ചിട്ടില്ലെന്നും ഇതൊരു ബോധവത്കരണത്തിന്റെ ഭാഗമായിരുന്നുവെന്നും അറിയിക്കുകയായിരുന്നു. 

Advertisment