Advertisment

മുതിർന്ന കോൺഗ്രസ് നേതാവ് അമ്മയോട് വ്യക്തിപരമായി സംസാരിക്കുകയും കരയുകയും ചെയ്തു; ബിജെപിയെ നേരിടാൻ ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും സമ്മതിച്ചു; പലരും ഭയംകൊണ്ടാണ് പാർട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് രാഹുല്‍ ഗാന്ധി

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
rahul gandhi1.

മുംബൈ: പലരും ഭയംകൊണ്ടാണ് പാർട്ടിവിട്ട് ബിജെപിയില്‍ ചേരുന്നതെന്ന് രാഹുല്‍ ഗാന്ധി. മഹാരാഷ്ട്രയിലെ ഒരു മുതിർന്ന കോൺഗ്രസ്‌ നേതാവ് ബി ജെപിയില്‍ ചേരാനുള്ള സമ്മർദ്ദത്തെക്കുറിച്ച് കരഞ്ഞു കൊണ്ടാണ് സോണിയ ഗാന്ധിയോട് സംസാരിച്ചതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

'ഒരു മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധിയോട് വ്യക്തിപരമായി സംസാരിക്കുകയും അക്ഷരാർത്ഥത്തിൽ കരയുകയും ചെയ്തു. ബിജെപിയെ നേരിടാൻ തനിക്ക് ശക്തിയില്ലെന്നും ജയിലിനെ ഭയപ്പെടുന്നുവെന്നും അദ്ദേഹം സമ്മതിച്ചു'' - രാഹുല്‍ ഗാന്ധി പറഞ്ഞു. ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപനത്തോട് അനുബന്ധിച്ചുള്ള മഹാസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നേതാവിൻ്റെ പേര് പറഞ്ഞില്ലെങ്കിലും ബിജെപിയിൽ ചേരുകയും ഉടൻ തന്നെ രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ചെയ്ത മുൻ മുഖ്യമന്ത്രി അശോക് ചവാനെയാണ് രാഹുല്‍ പരാമർശിച്ചതെന്നാണ് നിഗമനം. 

Advertisment