Advertisment

വീണ്ടും ഭക്ഷ്യവിഷബാധ: ഷവര്‍മ്മ കഴിച്ച പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഗോരേഗാവിലെ സന്തോഷ് നഗർ ഏരിയയിലെ സാറ്റലൈറ്റ് ടവറിലെ ഒരു കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച ശേഷമാണ് സംഭവമെന്ന് ഭക്ഷ്യ വിഷബാധ ഏറ്റവർ പറഞ്ഞു. News | ദേശീയം | ലേറ്റസ്റ്റ് ന്യൂസ് | Mumbai

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update
ലൈസൻസില്ലാതെ ഷവർമ വിൽപന നടത്തിയാൽ 5 ലക്ഷം രൂപ വരെ പിഴയും 6 മാസം വരെ തടവും; വൃത്തിഹീനമായ സാഹചര്യങ്ങളിൽ ഷവർമ വിൽപന നടത്തുന്നത് നിയന്ത്രിക്കാൻ മാർഗനിർദേശം പുറത്തിറക്കി സർക്കാർ

മുംബൈ: മുംബൈയിലെ ഗോരെഗാവിൽ ഷവർമ്മ കഴിച്ചതിനെ തുടർന്നുണ്ടായ ശാരീരിക ബുദ്ധിമുട്ടുകൾ കാരണം പന്ത്രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിച്ചു.

Advertisment

ഭക്ഷ്യ വിഷബാധയാണ് അസ്വസ്ഥതയ്ക്ക് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. പന്ത്രണ്ട് പേരിൽ ഒമ്പത് പേർ ആശുപത്രി വിട്ടുവെന്നും മറ്റ് മൂന്ന് പേർ സുഖം പ്രാപിച്ചുവരികയാണെന്നും അധികൃതർ പറഞ്ഞു.

ഗോരേഗാവിലെ സന്തോഷ് നഗർ ഏരിയയിലെ സാറ്റലൈറ്റ് ടവറിലെ ഒരു കടയിൽ നിന്ന് ചിക്കൻ ഷവർമ കഴിച്ച ശേഷമാണ് സംഭവമെന്ന് ഭക്ഷ്യ വിഷബാധ ഏറ്റവർ പറഞ്ഞു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി വ്യത്യസ്ത സമയങ്ങളിൽ ഈ കടയിൽ നിന്ന് ചിക്കൻ ഷവർമ്മ കഴിച്ചവരാണ് ചികിത്സ തേടി സമീപ ആശുപത്രിയിലെത്തിയത്. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Advertisment