Advertisment

മഹാരാഷ്ട്രയിൽ ഇന്ത്യ മുന്നണിയില്‍ വിള്ളല്‍?; മുംബൈയിലെ അഞ്ചു സീറ്റിലും മത്സരിക്കുമെന്ന് ശിവസേന

New Update
Uddhav Sena

മുംബൈ: മഹാരാഷ്ട്രയിൽ 22 സീറ്റുകളിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് ശിവസേന ഉദ്ധവ് വിഭാഗം. നേരത്തെ 17 സീറ്റുകളിൽ ശിവസേന സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. മുംബൈയിലെ അഞ്ചു സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നാണ് ശിവസേന നേതാവ് സഞ്ജയ് റാവത്ത് പ്രസ്താവിച്ചത്.

മുംബൈയിൽ ഞങ്ങൾക്ക് 5 സീറ്റുണ്ട്. നോർത്ത് മുംബൈ, താനെ, കല്യാൺ‌, പാൽഗർ, ജാൽഗൺ സീറ്റുകളില്‍ സ്ഥാനാർത്ഥികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

നേരത്തെ 17 സ്ഥാനാർത്ഥികളെ ശിവസേന പ്രഖ്യാപിച്ചപ്പോൾ കോൺഗ്രസ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്ന സാംഗ്ലി അടക്കമുള്ള സീറ്റുകൾ ഉൾപ്പെട്ടിരുന്നു.

Advertisment