Advertisment

'താങ്കളുടെ ഡിഗ്രി പോലെയല്ല'; 'വ്യാജ ശിവസേന' പരാമര്‍ശത്തില്‍ മോദിക്ക് താക്കറെയുടെ മറുപടി

മണ്ണിന്റെ മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടാനാണ് ബാല്‍താക്കറെ പാര്‍ട്ടി സ്ഥാപിച്ചതെന്നും താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

New Update
മഹാരാഷ്ട്രാ - കര്‍ണാടക അതിര്‍ത്തി മേഖലയില്‍ മറാഠി സംസാരിക്കുന്ന ജനങ്ങള്‍ കൂടുതലായി അധിവസിക്കുന്ന പ്രദേശങ്ങള്‍ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റണമെന്ന് ഉദ്ധവ് താക്കറെ

മുംബൈ: ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വ്യാജമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി ഉദ്ധവ് താക്കറെ.

Advertisment

മണ്ണിന്റെ മക്കളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പേരാടാനാണ് ബാല്‍താക്കറെ പാര്‍ട്ടി സ്ഥാപിച്ചതെന്നും താങ്കളുടെ ഡിഗ്രി പോലെ വ്യാജമല്ല തന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെന്നും അദ്ദേഹം പരിഹസിച്ചു.

കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നടന്ന റാലിയിലായിരുന്നു ഉദ്ധവിന്റെ നേതൃത്വത്തിലുള്ള ശിവസേനയെ വ്യാജ ശിവസേനയെന്ന് മോദി വിളിച്ചത്. ഇന്ത്യാസഖ്യത്തിലുള്ള ഡിഎംകെ സനാതന ധര്‍മ്മത്തെ തകര്‍ക്കാന്‍ നടക്കുകയാണ്.

അവര്‍ സനാതന ധര്‍മ്മത്തെ മലേറിയയോടും ഡെങ്കിയോടുമാണ് താരതമ്യം ചെയ്യുന്നത്. കോണ്‍ഗ്രസും വ്യാജ ശിവസേനയും ഇത്തരം ആളുകളെ മഹാരാഷ്ട്രയിലെ റാലികള്‍ക്ക് വിളിക്കുന്നുവെന്നുവെന്നും മോദി പറഞ്ഞു.

Advertisment