Advertisment

നടി വിദ്യാ ബാലന്റെ പേരില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം; നടിയുടെ പരാതിയില്‍ പൊലീസ് കേസ് എടുത്തു

New Update
vidyauntie

മുംബൈ: നടി വിദ്യാ ബാലന്റെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാമും ജി മെയിലും ഉണ്ടാക്കി പണം തട്ടാന്‍ ശ്രമമെന്ന് പരാതി. ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകാര്‍ ആളുകളെ സമീപിച്ചു. നടിയുടെ പരാതിയില്‍ മുംബൈ പൊലീസ് കേസ് എടുത്തു.

Advertisment

വിദ്യാ ബാലന് കീഴില്‍ തൊഴിലവസരങ്ങള്‍ ഉണ്ടെന്ന് സിനിമാക്കാര്‍ക്ക് ഇടയില്‍ തന്നെയാണ് തട്ടിപ്പുകാര്‍ പ്രചരിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലയില്‍പ്പെട്ടവര്‍ വിദ്യാബാലനെ സമീപിച്ചതോടെയാണ് തന്റെ പേരില്‍ തട്ടിപ്പ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ടത്.

ഇതിന്റെ അടിസ്ഥാനത്തില്‍ നടിയുടെ മാനേജര്‍ മുംബൈ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത് ആരാണെന്ന് കണ്ടെത്തിയിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

ഐടി ആക്ട് പ്രകാരം അജ്ഞാതര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു. നേരത്തെയും വിദ്യാബാലന്റെ പേരില്‍ വാട്‌സ് ആപ്പ് അക്കൗണ്ട് ഉണ്ടാക്കി പണം തട്ടാന്‍ ശ്രമം നടത്തിയിരുന്നു.

ഇത് ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെ തട്ടിപ്പില്‍ വീഴാതിരിക്കാന്‍ ജാഗ്രത പാലിക്കണമെന്ന് നടി സാമൂഹിക മാധ്യമത്തിലൂടെ അഭ്യര്‍ഥിച്ചിരുന്നു.

Advertisment