Advertisment

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി ഡോക്ടര്‍മാരെ എത്തിക്കുമെന്ന് മന്ത്രി കെകെ ശൈലജ

author-image
admin
New Update

പ്രളയ ദുരന്തത്തില്‍ അകപ്പെട്ടവരെ പാര്‍പ്പിച്ചിരിക്കുവന്ന ദുരിതാശ്വാസ ക്യാമ്പുകളിൽ മരുന്നും ഡോക്ടർമാരുടെ സംഘവും എത്തിയിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ഒറ്റപ്പെട്ടു പോയ സ്ഥലങ്ങളിൽ കുടുങ്ങിക്കിടങ്ങുന്നവര്‍ക്കായി ആ പ്രദേശങ്ങളില്‍ ഹെലികോപ്റ്റര്‍ വഴി ഡോക്ടർമാരെ എത്തിക്കാൻ ശ്രമം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

പ്രളയ ബാധിത പ്രദേശങ്ങളിൽ പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യതയുണ്ട്. ഇത് പ്രതിരോധിക്കുന്നതിനായി പഞ്ചായത്തുകൾ കേന്ദ്രീകരിച്ച് താൽക്കാലിക ആരോഗ്യ കേന്ദ്രങ്ങൾ താൽക്കാലികമായി തുടങ്ങും. സർക്കാർ മേഖലയിൽ ഉള്ളവരെ കൂടാതെ സേവന സന്നദ്ധരാകുന്നവരെയും ഇതില്‍ ഉൾപ്പെടുത്തും. 1200 ഹെല്‍ത്ത് ഇൻസ്‌പെക്ടര്‍മാരെ താൽക്കാലികമായി നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.

flood
Advertisment