Advertisment

സൗദിയില്‍ പോൺസർഷിപ്പ് നിയമം റദ്ദാക്കല്‍ വാര്‍ത്ത നിഷേധിച്ച് മാനവശേഷി മന്ത്രാലയ വക്താവ്, വാർത്തകൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണമെന്നും വിശദീകരണം.

author-image
admin
New Update

റിയാദ്:  ‌സൗദിയില്‍ പോൺസർഷിപ്പ് നിയമം റദ്ദാക്കുന്നുവെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച വാർത്ത സൗദി മാനവശേഷി സാമൂഹിക വികസന മന്ത്രാലയം നിഷേധിച്ചു. മാനവശേഷി മന്ത്രാലയ വക്താവാണ് വാർത്ത നിഷേധിച്ചത്.

Advertisment

publive-image

തൊഴിൽ വിപണി നിയന്ത്രിക്കുന്നതിനും വികസിപ്പിക്കുന്നതിനും നിരവധി പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്. എന്നാൽ ഇത്തരം തീരുമാനങ്ങളെ കുറിച്ച് അതിന്റെ സമയത്ത് ഔദ്യോഗികമായി പ്രഖ്യാപിക്കും. വാർത്തകൾ ഔദ്യോഗിക ഉറവിടങ്ങളിൽ നിന്ന് തേടണമെന്ന് മന്ത്രാലയ വക്താവ് ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം സ്പോണ്സര്‍ ഷിപ്‌ സമ്പ്രദായം എടുത്തുകളയുന്നു പ്രാദേശിക പത്രങ്ങളെ ഉദ്ധരിച്ച് ഒട്ടുമിക്ക അന്ത്രാരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു അതിനു ചുവട് പിടിച്ചു മലയാള മാധ്യമങ്ങള്‍ അടക്കം ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. വാര്‍ത്ത നിഷേധിച്ചുകൊണ്ട് മാനവശേഷി മന്ത്രാലയം തന്നെ രംഗത്ത് വന്നതോടെ ഇതു സംബന്ധിച്ചുള്ള ആശയ കുഴപ്പം നീങ്ങിയിരിക്കുകയാണ്.

publive-image

Advertisment