Advertisment

രാജ്യം പുരോഗമന പാതയില്‍; 2022ല്‍ ബഹിരാകാശത്തേക്ക് ആളെ അയക്കും; യുപിഎയുടെ വേഗമായിരുന്നേല്‍ ഇന്ത്യ വളരാന്‍ ദശകങ്ങള്‍ എടുത്തേനെ: മോദി

New Update

ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാന സ്വാതന്ത്ര്യദിന സന്ദേശത്തില്‍ തന്റെ ഭരണകാലത്തു രാജ്യം നേടിയ പുരോഗതിയെക്കുറിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചത്. ഇന്ത്യയുടെ ഉയര്‍ച്ചയെ ലോകരാജ്യങ്ങള്‍ അംഗീകരിക്കുന്നതായും മോദി വ്യക്തമാക്കി. 2022ലോ കഴിയുമെങ്കില്‍ അതിന് മുമ്പോ ബഹിരാകാശത്തേക്ക് ഇന്ത്യ ആളെ അയയ്ക്കുമെന്ന് മോദി പറഞ്ഞു.

Advertisment

publive-image

ശാസ്ത്രജ്ഞരെ ഓര്‍ത്ത് ഇന്ത്യ അഭിമാനിക്കുകയാണ്. നൂതന കണ്ടുപിടിത്തങ്ങളുടെ മേഖലയില്‍ അവര്‍ നല്‍കുന്ന സംഭാവനകള്‍ നിസ്തുലമാണ്. പ്രഗത്ഭരും കഴിവുമുള്ള ശാസ്ത്രജ്ഞര്‍ നിര്‍മിക്കുന്ന ‘ഗഗനയന്‍’ ആയിരിക്കും ഇന്ത്യ ബഹിരാകാശത്ത് എത്തിക്കുക. അതോടെ ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാകും ഇന്ത്യ മോദി പറഞ്ഞു.

ലോകത്ത് ഇന്ത്യയുടെ ഗൗരവമായി കേട്ടുതുടങ്ങിയിട്ടുണ്ട്. പല പ്രധാനപ്പെട്ട സംഘടനകളുടെയും താക്കോല്‍ സ്ഥാനങ്ങളില്‍ ഇന്ത്യാക്കാരുണ്ട്. മുന്പ് നമുക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചവരാണ് ഇതെന്നും മോദി പറഞ്ഞു. രാജ്യാന്തര സോളാര്‍ സഖ്യത്തെ നയിക്കുന്നത് ഇന്ത്യയാണെന്ന് പറഞ്ഞ മോദി, മംഗള്‍യാന്‍ ദൗത്യത്തിന്റെ വിജയത്തെയും വാഴ്ത്തി.

അതേസമയം, 2013ലെയും ഇന്നത്തെയും സാഹചര്യങ്ങള്‍ വിലയിരുത്തിയും അദ്ദേഹം സംസാരിച്ചു. അവസാനവര്‍ഷത്തെ യുപിഎ സര്‍ക്കാരിന്റെ വേഗം ഇപ്പോഴും പാലിച്ചിരുന്നെങ്കില്‍ ഇന്ത്യ വളരാന്‍ ദശകങ്ങള്‍ എടുത്തേനെയെന്നും മോദി കൂട്ടിച്ചേര്‍ത്തു. ശുചിമുറികള്‍ നിര്‍മിക്കാന്‍, പാവപ്പെട്ടവര്‍ക്ക് എല്‍പിജി കണക്ഷന്‍ നല്‍കാന്‍, ഒപ്റ്റിക്കല്‍ ഫൈബറുകള്‍ സ്ഥാപിക്കാന്‍ തുടങ്ങിയവയ്ക്ക് യുപിഎ സര്‍ക്കാരിന്റെ വേഗമായിരുന്നെങ്കില്‍ ദശകങ്ങളും നൂറ്റാണ്ടുകളും എടുത്തേനെയെന്നാണ് മോദി പറഞ്ഞത്. രാജ്യം ആത്മവിശ്വാസത്തോടെ മുന്നേറുമ്പോള്‍ പുതിയ പ്രതിബ്ദ്ധതയാണ് മുന്നിലുള്ളത്. പുതിയ വേഗത്തിലാണ് ഇന്ത്യ മുന്നോട്ടുപോകുന്നതെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Advertisment