Advertisment

രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന വിമര്‍ശനവുമായി പ്രധാനമന്ത്രി

New Update

ന്യൂഡല്‍ഹി: രാജ്യത്തെ വിഭജിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ അത്തരക്കാര്‍ക്ക് ഇന്ത്യയിലെ യുവാക്കള്‍ അനുയോജ്യമായ മറുപടിയാണ് നല്‍കുന്നതെന്നും മോദി പറഞ്ഞു. ദേശീയ യുവജനദിനത്തോടനുബന്ധിച്ചു സംഘടിപ്പിച്ച ചടങ്ങില്‍ വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിക്കുകയായിരുന്നു മോദി.

Advertisment

publive-image

പാശ്ചാത്യ ലോകത്ത് ഇപ്പോഴും ഇന്ത്യയെപ്പറ്റി ഒട്ടേറെ പ്രചാരണങ്ങള്‍ നടക്കുന്നതായും യുവാക്കളെ അഭിസംബോധന ചെയ്ത ചടങ്ങില്‍ പ്രധാനമന്ത്രി പറഞ്ഞു. മുന്‍പ് സ്വാമി വിവേകാനനന്ദന്‍ ശബ്ദമുയര്‍ത്തിയതും ഇത്തരം സാമൂഹിക പ്രശ്‌നങ്ങള്‍ക്കെതിരായാണ്. ‘ഏക ഭാരതം ശ്രേഷ്ഠ ഭാരതം’ എന്ന വിവേകാനന്ദ വചനം പ്രാവര്‍ത്തികമാക്കണമെന്നും മോദി പറഞ്ഞു.

രണ്ടു വര്‍ഷത്തിനകം ഇന്ത്യയിലെ എല്ലാ ഗ്രാമങ്ങളും തുറസ്സായ സ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനത്തില്‍ നിന്നു വിമുക്തമാകണം. ഇതിനു വേണ്ട ശ്രമങ്ങള്‍ നടത്തണം. ഇക്കാര്യത്തില്‍ യുവാക്കളുടെയും ഇടപെടലുണ്ടാകണം. യുവാക്കളാണ് ഇന്ത്യയെ പുതിയ ഉയരങ്ങളിലേക്കു നയിക്കുന്നത്.

modi
Advertisment