Advertisment

മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ ക്വിറ്റ്ഇന്ത്യാ അനുസ്മരണം നടത്തി

New Update

publive-image

പാലക്കാട് : കല്ലടിക്കോട് മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ ജില്ലാ കമ്മറ്റി ക്വിറ്റ്ഇന്ത്യാ ദിനാചരണം സംസ്ഥാന ജനറൽ സെക്രട്ടറി ജോൺ മരങ്ങോലി ഉദ്ഘാടനം ചെയ്തു. ക്വിറ്റ് ഇന്ത്യ സമരപ്രഖ്യാപനം നടത്തിയതിന് ബ്രിട്ടീഷധികാരികളിൽ നിന്ന് സമര നേതാക്കൾ മർദ്ദനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നു.

ഓരോ ഇന്ത്യക്കാരനും താന്‍ സ്വതന്ത്രനാണെന്ന് സ്വയം വിശ്വസിക്കാന്‍ ഗാന്ധിജി ആവശ്യപ്പെട്ടു. ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുക എന്ന മുദ്രാവാക്യവുമായി ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം രാജ്യമാകെ അലയൊലി സൃഷ്ടിക്കുകതന്നെ ചെയ്തു. ജില്ലാ പ്രസിഡന്റ് എ.എം. ജോസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.ജെ. നൈനാൻ, പ്രഭാകരൻ, എം. ജോസ്, ആന്റണി, ടി.സി. കൃഷ്ണദാസ്, തോമസ് മൈലാടൂർ, കെ.ജെ. രാജു, ബാലകൃഷ്ണൻ, സിബി തോമസ്, ജോയ് എന്നിവർ പ്രസംഗിച്ചു.

Advertisment