Advertisment

കുവൈറ്റില്‍ പ്രവാസി യുവാവ് ബാങ്ക് കൊള്ളയടിച്ചതിനു പിന്നില്‍ കനത്ത കടബാധ്യത

New Update

കുവൈറ്റ് : കുവൈറ്റിലെ ഗള്‍ഫ് ബാങ്ക് കവര്‍ച്ചാക്കേസ് പ്രതിയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതായി പൊലീസ്. കഴിഞ്ഞ ദിവസമാണ് നുഗ്രയിലെ ഗള്‍ഫ് ബാങ്ക് ശാഖയില്‍ നിന്നും സ്ത്രീവേഷം ധരിച്ച് കളിത്തോക്കുചൂണ്ടി യുവാവ് 5000 കെഡിയോളം കവര്‍ച്ച ചെയ്തത്. കവര്‍ച്ച നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.

Advertisment

publive-image

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും പ്രതി ഈജിപ്തുകാരനാണെന്ന സംശയം ബലപ്പെട്ടിരുന്നു. എന്നാല്‍ കവര്‍ച്ചക്കിടയില്‍ പ്രതി മനപ്പൂര്‍വ്വം ഈജിപ്ത് ഭാഷ സംസാരിച്ച് അന്വേഷണം വഴിതിരിച്ചുവിടുകയാണെന്ന് മനസ്സിലാക്കിയ അന്വേഷണ ഉദ്യോഗസ്ഥര്‍ പഴുതടച്ച അന്വേഷണം നടത്തി പ്രതിയായ ജോര്‍ദാനിയന്‍ യുവാവിനെ പിടികൂടുകയായിരുന്നു .

കഴിഞ്ഞ അഞ്ച് വര്‍ഷമായി താന്‍ കുവൈറ്റില്‍ താമസിക്കുന്നുവെന്നും തനിക്ക് ജോലിയില്ലെന്നും 1000 കെഡിയില്‍ അധികം കടബാധ്യതയുണ്ടായിരുന്നുവെന്നും യുവാവ് ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി.

കഴിഞ്ഞ ഏതാനും നാളുകളായി ബാങ്ക് കവര്‍ച്ച ചെയ്യാനായി താന്‍ പദ്ധതിയിട്ടിരുന്നുവെന്നും അതിനായി ഒരവസരം കാത്തിരിക്കുകയായിരുന്നുവെന്നും തുടര്‍ന്ന് കഴിഞ്ഞ ദിവസം ആള്‍ത്തിരക്ക് ഒഴിഞ്ഞ സമയം കവര്‍ച്ചയ്ക്ക് മികച്ചതെന്ന് മനസ്സിലാക്കി കൃത്യം നടത്തുകയായിരുന്നുവെന്നും പ്രതി വ്യക്തമാക്കി.

പ്രദേശത്ത് നിരവധി സ്വര്‍ണ്ണക്കടകളും മറ്റും ഉണ്ടായിരുന്നുവെങ്കിലും തന്റെ ലക്ഷ്യം ബാങ്ക് മാത്രമായിരുന്നുവന്നെും മറ്റെവിടെയെങ്കിലും കവര്‍ച്ച നടത്തിയാല്‍ തന്നെ തിരിച്ചറിയുമെന്ന് ഭയപ്പെട്ടിരുന്നുവെന്നും യുവാവ് വെളിപ്പെടുത്തി. വാടക നല്‍കാന്‍ ആവശ്യപ്പെട്ടുള്ള കെട്ടിടയുടമയുടെ നിരന്തര സമ്മര്‍ദ്ദമാണ് തന്നെ ഇത്തരത്തില്‍ തെറ്റ് ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നും യുവാവ് പറയുന്നു.

kuwait kuwait latest
Advertisment