Advertisment

സ്വകാര്യമേഖലയില്‍ പകുതി ശമ്പളം കുറയ്ക്കുന്നതിന് തൊഴിലാളികളുമായി ധാരണയുണ്ടാക്കാന്‍ തൊഴിലുടമകളെ അനുവദിച്ചുകൊണ്ടുള്ള ബില്‍ തള്ളി കുവൈറ്റ് നാഷണല്‍ അസംബ്ലി

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ലോക്ക്ഡൗണ്‍ സമയത്ത് 50 ശതമാനം ശമ്പളം കുറയ്ക്കുന്നതിനോ അല്ലെങ്കില്‍ ശമ്പളമില്ലാത്ത അവധി അനുവദിക്കുന്നതിനോ സ്വകാര്യമേഖലയിലെ തൊഴിലാളികളുമായി ധാരണയുണ്ടാക്കാന്‍ തൊഴിലുടമകളെ അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശം അടങ്ങിയ ബില്‍ നാഷണല്‍ അസംബ്ലി തള്ളിക്കളഞ്ഞു.

48 എംപിമാരില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശത്തിന് എതിരായി 34 പേരും വോട്ട് ചെയ്തു. 13 പേര്‍ അനുകൂലിച്ചപ്പോള്‍ ഒരാള്‍ വിട്ടു നിന്നു. ചര്‍ച്ചക്കെടുത്ത ആറു ബില്ലുകളില്‍ ഇതൊഴിച്ച് ബാക്കി അഞ്ചും അസംബ്ലി അംഗീകരിച്ചു.

ദേശീയ ലേബര്‍ സബ്‌സിഡിക്ക് പുറമേ കുറയ്ക്കുന്ന ശമ്പളത്തിന് തുല്യമായ സാമ്പത്തിക സഹായം സര്‍ക്കാര്‍ പൗരന്മാര്‍ക്ക് നല്‍കുമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടായിരുന്നു.

വിവരാവകാശത്തെ സംബന്ധിച്ചുള്ള ബില്‍ നാഷണല്‍ അസംബ്ലി അംഗീകരിച്ചു. 44 എംപിമാരും ഇതിനെ അനുകൂലിച്ചു. കുവൈറ്റ് ആര്‍മി, നാഷണല്‍ സെക്യൂരിറ്റി തുടങ്ങി രഹസ്യമായി സൂക്ഷിക്കേണ്ട വിവരങ്ങള്‍ ഒഴികെയുള്ള ഏതു കാര്യവും അറിയാന്‍ പൗരന് അവകാശമുണ്ടെന്ന് ബില്‍ വ്യവസ്ഥ ചെയ്യുന്നു.

Advertisment