Advertisment

സൗദിയില് കൊറോണ രോഗികളുടെ കാര്യത്തില്‍ പ്രതീക്ഷയുള്ള പുരോഗതിയാണ് ഉള്ളതെന്ന് ആരോഗ്യ മന്ത്രാലയ വക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി.

author-image
admin
New Update

റിയാദ് : സൗദിയിലെ കൊറോണ രോഗികളുടെ കാര്യത്തിൽ വലിയ പ്രതീക്ഷയുള്ള പുരോഗതിയാണെന്ന് സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു. കൊറോണ ബാധിതരുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. അതീവതീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തില്‍     രണ്ടാഴ്ച കൊണ്ട് 12% കുറവ് ഉണ്ടായിട്ടുടെന്നും മന്ത്രാലയ വക്താവ് പറഞ്ഞു.

Advertisment

publive-image

ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്. നമ്മൾ പ്രതിരോധ മാർഗങ്ങൾ സ്വീകരിച്ചതിൻ്റെ ഗുണഫലങ്ങളാണു ഇപ്പോൾ അനുഭവിക്കുന്നത്.

ഏതെങ്കിലും രീതിയിലുള്ള വൈറസ് ബാധിച്ചവർക്ക് കൊറോണക്കെതിരെയുള്ള പ്രതിരോധ ശേഷി സ്വാഭാവികമായും ഉണ്ടാകുമെന്ന് ഇത് വരെ തെളിയിക്ക പ്പെട്ടിട്ടില്ലെന്നും മറിച്ച് ഏതെങ്കിലും രീതിയിൽ വൈറസ് ബാധയുണ്ടാകുന്നത് പ്രതിരോധ ശേഷി തകരാറിലാക്കുമെന്നും ആരോഗ്യ മന്ത്രാലയ വാക്താവ് പറഞ്ഞു.

അതേ സമയം ഒരിക്കൽ കൊറോണ ബാധിച്ചയാൾക്ക് വീണ്ടും വൈറസ് ബാധിച്ചതായി ഇത് വരെ ശാസ്ത്രീയമായി സ്ഥിരീകരിച്ചിട്ടില്ലെന്നും ഡോ:മുഹമ്മദ് അബ്ദുൽ ആലി വ്യക്തമാക്കി.

അതിനിടെ ബലി പെരുന്നാള്‍ അവധിക്ക് കുടുംബ സംഗമങ്ങളിലും മറ്റും സംബന്ധിച്ച് കോവിഡ് രോഗികളുമായി സമ്പര്‍ക്കസാധ്യതയുണ്ടാവുകയും എന്നാല്‍ ലക്ഷണങ്ങളില്ലാതിരിക്കുകയോ നേരിയ ലക്ഷണങ്ങളുണ്ടാവുകയോ ചെയ്തവര്‍ക്കുള്ള കോവിഡ് പരിശോധന കേന്ദ്രങ്ങള്‍ തുടങ്ങി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള തഅക്കദ് കേന്ദ്രങ്ങളിലെത്തി കോവിഡ് പരിശോധന നടത്താന്‍ ആരോഗ്യമന്ത്രാലയം സ്വദേശികളോടും വിദേശികളോടും ആവശ്യപ്പെട്ടു.

നിലവില്‍ ഏതാനും ഹെല്‍ത്ത് സെന്ററുകളിലും ഡ്രൈവ് ത്രൂ കേന്ദ്രങ്ങളിലും തഅക്കദ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ദിവസങ്ങള്‍ക്കകം രാജ്യത്തിന്റെ എല്ലാ പ്രവിശ്യകളിലും ഈ പരിശോധന സംവിധാനം നിലവില്‍ വരും.  സിഹതീ ആപ് വഴിയാണ് പരിശോധനക്ക് ബുക്ക് ചെയ്യേണ്ടത്. റിയാദിലും ദമാമിലും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ് ഈ കേന്ദ്രങ്ങള്‍.

Advertisment