Advertisment

സിപിഎമ്മിന്‍റെ ബോംബ് നിര്‍മ്മാണം കലാപം സൃഷ്ടിക്കാന്‍: മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: ഭരണപരാജയം, അഴിമതി, സ്വര്‍ണ്ണക്കള്ളക്കടത്ത്, മയക്കുമരുന്ന് കേസ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍നിന്നും ജനശ്രദ്ധ തിരിക്കുന്നതിനുവേണ്ടി കാലാപം സൃഷ്ടിക്കാന്‍ സിപിഎം ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതിന്റെ ഭാഗമാണ് സിപിഎം ബോംബ് നിര്‍മ്മാണം തകൃതിയായി നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Advertisment

publive-image

മുഖ്യമന്ത്രിയുടേയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും തട്ടകവും സിപിഎമ്മിന്റെ ശക്തികേന്ദ്രവുമായ തലശ്ശേരി പൊന്ന്യത്ത് ബോംബ് നിര്‍മ്മാണത്തിനിടെ സ്‌ഫോടനം ഉണ്ടായാത് അതിന് തെളിവാണ്.

ഗുരുതരമായ പരിക്കേറ്റ് മൂന്ന് പേര്‍ ആശുപത്രിയിലാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. കുറച്ചു ദിവസങ്ങളായി സിപിഎം സംസ്ഥാനത്തുടനീളം വ്യാപകമായ അക്രമം അഴിച്ചുവിട്ടിരിക്കുകയാണ്.

ഇതെല്ലാം ആസൂത്രിതമായിട്ടാണ് സിപിഎം നടത്തുന്നത്. ഇതിനെല്ലാം ആഭ്യന്തരമന്ത്രിയുടെ മൗനാനുവാദമുണ്ട്. ആളെ കൊല്ലുന്ന പാര്‍ട്ടിയാണ് സിപിഎം. അതാണ് അവരുടെ പാരമ്പര്യവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കുടില്‍ വ്യവസായം പോലെയാണ് സിപിഎമ്മിന് ബോംബ് നിര്‍മ്മാണം. കോഴിക്കോടും കണ്ണൂരിലും കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെ സിപിഎമ്മുകാര്‍ ബോംബെറിഞ്ഞു നശിപ്പിച്ചു. തിരുവനന്തപുരം കേശവദാസപുരത്ത് ബോംബ് നിര്‍മ്മാണത്തിനിടെ രണ്ടു ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്ക് ഗുരുതരപരിക്കേറ്റിരുന്നു.

എന്നാല്‍ ഈ കേസ് പടക്കം പൊട്ടി അപകടം ഉണ്ടായെന്ന് വരുത്തി തീര്‍ക്കാനാണ് പോലീസ് ശ്രമിക്കുന്നത്. സിപിഎമ്മിന്റെ ബോംബ് നിര്‍മ്മാണവും ആയുധ ശേഖരവും കണ്ടെത്തുന്നതിലും നിയമനടപടി സ്വീകരിക്കുന്നതിലും പോലീസ് സംവിധാനം പൂര്‍ണ്ണമായും പരാജയപ്പെട്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

mullappally ramachandran
Advertisment