Advertisment

സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെതിരായ കെ മുരളീധരന്റെ പ്രതികരണം ശരിയായില്ല; ഭിതിയുടെ അന്തരിക്ഷത്തിലാണ് നാം ജീവിക്കുന്നതെന്ന് മുല്ലപ്പള്ളി

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

തിരുവനന്തപുരം: സംസ്ഥാനത്ത് 144 പ്രഖ്യാപിച്ചതിനെതിരായ കെ മുരളീധരന്റെ പ്രതികരണം ശരിയായില്ലെന്ന് കെപിസിസി പ്രസിഡന്റ്  മുല്ലപ്പള്ളി രാമചന്ദ്രന്‍.  നിയന്ത്രണങ്ങളില്‍ അപകാതയില്ലെന്നും അതുമായി പാര്‍ട്ടി സഹകരിക്കും. സംസ്ഥാനത്ത് കോവിഡ് മഹാവ്യാപനം പടര്‍ന്നു പിടിക്കുകയാണ്. ഭിതിയുടെ അന്തരിക്ഷത്തിലാണ് നാം ജീവിക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

Advertisment

publive-image

രോഗപ്രതിരോധ പ്രവര്‍ത്തനത്തില്‍ സര്‍ക്കാരുമായി പാര്‍ട്ടി പൂര്‍ണമായി സഹകരിക്കും. അതേസമയം സര്‍ക്കാരിനെതിരായ പ്രതിഷേധസമരം ജനങ്ങളുടെ മുന്നില്‍ എത്തിക്കുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

കണ്ടെയിന്‍മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും ചിലപ്പോള്‍ ലംഘിക്കേണ്ടി വരുമെന്നുമായിരുന്നു കെ മുരളീധരന്റെ പ്രതികരണം.

mullappally ramachandran
Advertisment