Advertisment

മഹാരാഷ്ട്രയിലെ പാവങ്ങൾക്ക് കൈത്താങ്ങായി മലയാളി കോൺഗ്രസ് നേതാവ്

New Update

publive-image

Advertisment

മുംബൈ: കൊളാമ്പയിലെ നൂറിൽ പരം പാവങ്ങൾക്ക് ഒരു മാസത്തേക്കുള്ള ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു. മഹാരാഷ്ട്ര പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി ജോജോ തോമസിൻ്റെ നേതൃത്വത്തിലാണ് കിറ്റ് സൗജന്യമായി നൽകിയത്.

മഹാരാഷ്ട്ര റെവന്യു മന്ത്രിയും MPCC പ്രസിഡൻ്റുമായ ബാലാസാഹേബ് തൊറാട്ട് ചടങ്ങ് ഉത്ഘാടനം ചെയ്തു. കെയർ ഫോർമുംബെയും, അമ്മചാരിറ്റബിൾ അസോസിയേഷൻ്റെയും സഹകരണത്തോടെയാണ് കിറ്റ് വിതരണം നടത്തിയത്

വിവിധ ഭാഗങ്ങളിലുള്ള , കൊറോണ മൂലം കഷ്ടതകൾ അനുഭവിക്കുന്ന നിരവധി പേർക്ക് ഇതിനോടകം നിരവധി സഹായങ്ങൾ ചെയ്ത കഴിഞ്ഞു.

കേരളത്തിലേക്ക് ശ്രമിക്ക് ട്രയിൻ ഏർപ്പെടുത്തിയും, കുടുങ്ങി കിടന്ന നിരവതി പേർക്ക് ഭക്ഷണം എത്തിച്ചും താമസ സൗകര്യം ഒരുക്കുന്നതിനും എം പി. സി.സി സെക്രട്ടറി ജോജോ തോമസ് മുൻപന്തിയിൽ ഉണ്ടായിരുന്നു

Advertisment