Advertisment

മുനമ്പത്ത് ബോട്ടിലിടിച്ച കപ്പല്‍ എം.വി ദേശ് ശക്തിയെന്ന് സ്ഥിരീകരണം; കപ്പലിന്റെ ക്യാപ്റ്റന്‍ അടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍

New Update

കൊച്ചി: മുനമ്പത്ത് ബോട്ടിലിടിച്ചത് ഇന്ത്യന്‍ കപ്പല്‍ എം.വി ദേശ ശക്തി തന്നെന്ന് സ്ഥിരീകരണം. ചെന്നൈയില്‍ നിന്ന് ഇറാഖിലെ ബസ്രയിലേയ്‌ക്ക് പോവുകയായിരുന്ന കപ്പലാണിത്. കപ്പലിന്റെ ക്യാപ്റ്റനും രണ്ട് ജീവനക്കാരെയും പൊലീസ് കസ്റ്റഡിയിലെടുത്തു. മറൈന്‍ മര്‍ക്കന്റൈന്‍ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. ഇവരെ നാളെ കൊച്ചിയിലെത്തിക്കും.

Advertisment

publive-image

അതേസമയം, മുനമ്പം ഹാര്‍ബറില്‍ നിന്നും മ​ല്‍​സ്യ​ബ​ന്ധ​നത്തിനു പോയി ക​പ്പ​ലി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി. തെ​ര​ച്ചി​ലി​നി​ടെ ഞാ​യ​റാ​ഴ്ച രാ​ത്രി ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം രാ​മ​ന്‍​തു​റ സ്വ​ദേ​ശി യേ​ശു​പാ​ല​ന്‍റേതാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാണ് മരണസംഖ്യാ അഞ്ചായി ഉയര്‍ന്നത്. ആറിന് രാത്രി മുനമ്പം മത്സ്യബന്ധന തുറമുഖത്ത് നിന്നു പോയ ഓഷ്യാനിക ബോട്ടിലെ ജീവനക്കാരനായിരുന്നു. തുറമുഖത്തു നിന്നു 45 നോട്ടിക്കൽ മൈൽ അകലെ അപകടമുണ്ടായ ഭാഗത്തു നടത്തിയ തെരച്ചിലിൽ ഞായറാഴ്ച്ച രാത്രിയാണു മൃതദേഹം കണ്ടു കിട്ടിയത്.

തൊഴിലാളികളിൽ അഞ്ചു പേരുടെ മ‌ൃതദേഹങ്ങളാണ് ഇതുവരെ കണ്ടെടുത്തത്. അ​പ​ക​ടം ന​ട​ന്ന ബോ​ട്ടി​ല്‍ 14 പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​തി​ല്‍ ഏ​ക​മ​ല​യാ​ളി മാ​ല്യ​ങ്ക​ര സ്വ​ദേ​ശി സി​ജു​വ​ട​ക്കം (43) അ​ഞ്ചു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ് ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. രണ്ടു പേർ രക്ഷപ്പെട്ടു. ഏഴു പേർക്കായി തെരച്ചിൽ തുടരുകയാണ്.

Advertisment