Advertisment

മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അച്ഛനെ 16 കാരിയായ മകള്‍ അടിച്ചുകൊന്നു

New Update

ഭോപ്പാല്‍: മധ്യപ്രദേശില്‍ മദ്യപിച്ചെത്തി അമ്മയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അച്ഛനെ മകള്‍ അടിച്ചുകൊന്നു. 16 വയസ്സുകാരിയാണ് വീട്ടില്‍വെച്ച് അച്ഛനെ കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പെണ്‍കുട്ടി തന്നെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.

Advertisment

publive-image

ഭോപ്പാലിലാണ് സംഭവം. 45കാരനായ അച്ഛന്‍ സ്ഥിരം മദ്യപിച്ചെത്തി വീട്ടില്‍ വഴക്കിടുന്നത് പതിവായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂത്തമകന്റെ വരുമാനം കൊണ്ടാണ് കുടുംബം ജീവിച്ചിരുന്നത്. ബുധനാഴ്ച വൈകീട്ടും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി.

മകന്റെ വിവാഹകാര്യം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് അമ്മയ്ക്ക് നേരെ അസഭ്യം പറയുകയും ആക്രമണം നടത്തുകയും ചെയ്തത്.ഇതിനിടെയാണ് മകള്‍ അച്ഛനെ അടിച്ചു കൊന്നത്. വസ്ത്രങ്ങള്‍ അലക്കാന്‍ ഉപയോഗിക്കുന്ന ബാറ്റ് ഉപയോഗിച്ചായിരുന്നു ആക്രമണം. തലയ്ക്കും മറ്റും മാരകമായി പരിക്കേറ്റ 46കാരന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി പൊലീസ് പറയുന്നു.

പിതാവ് കൊല്ലപ്പെട്ടതിന് പിന്നാലെ പെണ്‍കുട്ടി തന്നെ പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ കേസെടുത്തതായും പെണ്‍കുട്ടിയെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായും പൊലീസ് അറിയിച്ചു.

murder case crime
Advertisment