Advertisment

സമൂഹത്തിനായി ബഹുമുഖ പദ്ധതികളാവിഷ്കരിക്കുന്ന റഹ്‌മയുടെ പ്രവർത്തനം സമാനതകളില്ലാത്തത്: സിഎ ജാഫർ സാദിഖ്

New Update

publive-image

Advertisment

വടക്കേക്കാട്: സമൂഹത്തിൽ ദുരിതമനുഭവിക്കുന്നവർക്ക്‌ ജീവിതമൊരുക്കുന്നതിൽ മുസ്ലീം ലീഗിന്റെ പ്രവാസി സംഘടനയായ കെഎംസിസികളുടെ പങ്കിനൊപ്പം വ്യത്യസ്ഥ രാജ്യങ്ങളിലെ കെഎംസിസി പ്രാദേശിക ഗ്ലോബൽ കൂട്ടായ്മ രൂപപ്പെടുത്തി നടത്തുന്ന സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ വിലമതിക്കാനാകാത്തതാണെന്ന് മുസ്ലിം ലീഗ് തൃശൂർ ജില്ലാ സെക്രട്ടറി സി.എ ജാഫർ സാദിഖ് അഭിപ്രായപ്പെട്ടു.

വളരെ ചുരുങ്ങിയ കാലയളവുകൊണ്ട് സാമൂഹ്യസേവന ജീവകാരുണ്യ രംഗത്ത് വടക്കേക്കാട് പഞ്ചായത്ത് മുസ്ലിം ലീഗ് ഗ്ലോബൽ കൂട്ടായ്മയായ റഹ്‌മ വടക്കേക്കാട് പഞ്ചായത്തിലെ വ്യത്യസ്ഥ മേഖലകളിൽ സ്തുത്യർഹമായ ഒട്ടേറെ പ്രവർത്തനങ്ങൾ കാഴ്ചവെച്ച് വടക്കേക്കാട് പഞ്ചായത്തിലെ കല്ലൂരിൽ നിർമിക്കുന്ന രണ്ടാമത്തെ ബൈതുൽ റഹ്‌മ ക്കുള്ള നിർമാണഫണ്ട്‌ റഹ്‌മ ചെയർമാൻ യൂസഫ് സാഹിബ്‌ വൈലത്തൂരിൽ നിന്നു സ്വീകരിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിലെ കോവിഡ് 19 സാഹചര്യത്തിൽ ഹൃസ്വവും ലളിതവുമായി സംഘടിപ്പിച്ച പരിപാടിയിൽ യുസഫ് സാഹിബ്‌ അദ്ധ്യക്ഷതവഹിച്ചു. യോഗത്തിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ട്രഷറർ പി.കെ കാസിം സാഹിബ്‌, റഹ്‌മ പ്രതിനിധികളായ മൊയ്‌ദുട്ടി സാഹിബ്‌ കല്ലൂർ, നൌഷാദ് വൈലത്തൂർ എന്നിവർ പ്രസംഗിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഇഎം അബ്ദുറഷീദ് സ്വഗതവും നൌഷാദ് കല്ലൂർ നന്ദിയും പറഞ്ഞു.

-നൌഷാദ് വൈലത്തൂർ

thrissur news
Advertisment