Advertisment

'എന്‍റെ ആരോഗ്യം എന്‍റെ അവകാശം' 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം, ലോകാരോഗ്യദിനാചരണത്തിന്റ ചരിത്രം അറിയാം

New Update
my health my right.jpg

എന്‍റെ ആരോഗ്യം എന്‍റെ അവകാശം'എന്നതാണ് 2024 ലോകാരോഗ്യ ദിനത്തിന്‍റെ പ്രമേയം. ഓരോ വർഷത്തിലും കാലോചിതമായ ഓരോ പ്രമേയവും പ്രഖ്യാപിച്ചു കൊണ്ടാണ് ദിനാചരണം നടത്തുന്നത്. 2023ലെ പ്രമേയം 'എല്ലാവർക്കും ആരോഗ്യം' എന്നതായിരുന്നു. ഈ വർഷത്തെ പ്രമേയം 'എന്‍റെ ആരോഗ്യം എന്‍റെ അവകാശം'എന്നതാണ്  . 2023ലെ മുദ്രാവാക്യവുമായി ബന്ധപ്പെട്ട പ്രമേയമാണെങ്കിലും ആരോഗ്യം എന്‍റെ അവകാശം എന്ന ആപ്തവാക്യത്തിന് കുറേകൂടി കരുത്തുണ്ട്.  അവകാശം നിയമവുമായി ബന്ധപ്പെട്ടു കിടക്കുന്നു. 

1948ൽ ഐക്യരാഷ്ട്രസംഘടനയുടെ കീഴ്ഘടകമായി ലോകാരോഗ്യസംഘടന പ്രവർത്തനമാരംഭിച്ചു. 1950ൽ ഏപ്രിൽ 7–ാം തീയതി ലോകാരോഗ്യദിനാചരണം ആരംഭിച്ചു.  എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യ സംഘടനയുടെ പ്രായോജകത്വത്തിൽ ഈ ദിനം ആഘോഷിക്കപ്പെടുന്നു. പ്രഥമ ആരോഗ്യസഭ 1948ലാണ് ലോകാരോഗ്യ സംഘടന വിളിച്ചു ചേർത്തത്. 1950 മുതൽ, എല്ലാ വർഷവും ഏപ്രിൽ 7ന് ലോകാരോഗ്യദിനം ആഘോഷിക്കപ്പെടണമെന്ന് പ്രഥമ ആരോഗ്യസഭയാണ് തീരുമാനമെടുത്തത്. ലോകാരോഗ്യ സംഘടനയുടെ സ്ഥാപക ദിനം ആചരിക്കുന്നതോടൊപ്പം ഏതെങ്കിലും ആഗോള ആരോഗ്യ പ്രശ്നത്തെ ലോകശ്രദ്ധയിൽ കൊണ്ട് വരാനും ഈ ദിനാചരണം പ്രയോജനപ്പെടുന്നു.

കൊറോണ പോലുള്ള രോഗങ്ങൾക്കുശേഷം ആഗതമാകുന്ന ഈ വർഷത്തെ ലോകാരോഗ്യദിനം മനുഷ്യവർഗത്തെ ഓർമപ്പെടുത്തുന്നു. ഈ വർഷം ലോകാരോഗ്യ ദിനാചരണത്തിന്‍റെ സുവർണ്ണജൂബിലി വർഷം കൂടിയാണ് എന്നത് ശ്രദ്ധേയമാണ്.

Advertisment