Advertisment

മൈസൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു

New Update

മൈസൂരൂ: മൈസൂരുവില്‍ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. കാസര്‍ഗോഡ് അണക്യരിലെ ഓട്ടോ ഡ്രൈവറും ഉളിയത്തടുക്ക എസ്.പി.നഗറിലെ അബ്ദുല്‍ ലത്തീഫ് ആയിഷ ദമ്പതികളുടെ മകന്‍ മുഹമ്മദ് ജുനൈദ് (28), എസ്.പി നഗറിലെ ഉസ്മാന്‍ ഖദീജ ദമ്പതികളുടെ മകന്‍ അസ്ഹറുദ്ദീന്‍ (26) എന്നിവരാണ് മരിച്ചത്.

Advertisment

publive-image

ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. കാസര്‍േഗാഡ് നിന്നും ഇരുവരും പാര്‍സല്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴാണ് ദുരന്തം.

എല്‍വാല്‍ എന്ന സ്ഥലത്തു വച്ച് ഇവര്‍ സഞ്ചരിച്ചിരുന്ന പിക്കപ്പില്‍ കര്‍ണാടക ആര്‍ടിസി ബസുമായി കൂട്ടിയിടിച്ചാണ് അപകടം നടന്നത്. അസ്ഹറുദീന്‍ അവിവാഹിതനാണ്. തസ്‌നിയാണ് ജുനൈദിന്റ ഭാര്യ. രണ്ട് വയസുകാരി ഫാത്തിമയാണ് മകള്‍.

Advertisment